Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷമെന്ന് കളക്ടർ; തീരുമാനം മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷമെന്ന് കളക്ടർ; തീരുമാനം മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറത്തെ ആരാധാനാലയങ്ങളിൽ അഞ്ച് പേർ മാത്രമെന്ന ഉത്തരവിൽ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം മാത്രമായിരിക്കുമെന്ന് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അറിയിച്ചു. ഇന്ന് പുറത്തിറിക്കിയ ഉത്തരവിനെതിരെ മുസ്ലിം സംഘടനകളിൽ നിന്നും മുസ്ലിം ലീഗ് നേതാക്കളിൽ നിന്നും വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവിൽ അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുമായുള്ള യോഗത്തിലേക്ക് മാറ്റി വെച്ചത്.

ജില്ലയിലെ ആരാധനാലയങ്ങളിൽ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ഉത്തരവ് ഇറക്കിയിരുന്നു. മതനേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇത്് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടിരുണ്ട്.

ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ തിങ്കളാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ബഹു.മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു എന്നും ഇത് സംബന്ധിച്ച് മലപ്പുറം ജില്ല കളക്ടർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. അതേ സമയം ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് അവിടുത്തെ സമവായത്തിന്റെ ഭാഗമായാണ് നടപ്പാക്കിയതാണെന്നാണ് ഇന്ന് മുഖ്യമന്തിയുടെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്.

മലപ്പുറം ജില്ലയിൽ എല്ലാവരുടെയും യോഗം വിളിച്ചിരുന്നുവെന്നും തീരുമാനം അതിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ജില്ലയിലെ മുസ്ലിം സംഘടനകളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർന്നത്. കളക്റുടെ ഉത്തരവിൽ പറയുന്ന തരത്തിൽ മുസ്ലിം സഘനകളുമായി ഇത്തരമൊരു യോഗമോ കൂടിയാലോചനകളോ നടത്തിയിട്ടില്ല എന്നാണ് മുസ്ലിം സംഘടന നേതാക്കൾ പറഞ്ഞത്. മലപ്പുറത്ത് ആരാധനാലയങ്ങളിൽ നടപ്പാക്കിയ അധിക നിയന്ത്രണം അംഗീകരിക്കില്ലെന്നും എല്ലാ മുസ്ലിം സംഘടനകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനർപരിശേധിക്കൻ മലപ്പുറം ജില്ല കളക്ടർ തീരുമാനമെടുത്തിരിക്കുന്നതും അത് സംബന്ധിച്ച് പുതിയ പത്രകുറിപ്പ് ഇറക്കിയിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP