Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; അവശ്യ സർവ്വീസ് ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം; തൊഴിൽ സ്ഥലത്തെ ഐഡി കാർഡും സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; മാസ്‌ക് നിർബന്ധമാക്കി കാറും ഇനി പൊതുഇടം; എല്ലാ പേരും വീട്ടിൽ കഴിഞ്ഞ് സഹകരണിക്കണമെന്ന് ഡിഐജി; വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമാനം

നാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; അവശ്യ സർവ്വീസ്  ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം;  തൊഴിൽ സ്ഥലത്തെ ഐഡി കാർഡും സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; മാസ്‌ക് നിർബന്ധമാക്കി കാറും ഇനി പൊതുഇടം; എല്ലാ പേരും വീട്ടിൽ കഴിഞ്ഞ് സഹകരണിക്കണമെന്ന് ഡിഐജി; വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ?ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അവശ്യ സർവ്വീസ് വിഭാ?ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോ?ഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന്ൾ പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കോവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു

പരിശോധനയുടെ ഭാ?ഗമായി തിരുവനന്തപുരം റേഞ്ചിന് കീഴിൽ പ്രതിദിനം 447 ഓഫീസർമാരേയും 1100 പൊലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസിൽ എൻഫോഴ്സ്മെന്റ് നിരീക്ഷിക്കുകയും ചെയ്യും. കോവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാ?ഗമായി കഴിഞ്ഞ ദിവസം (ഏപ്രിൽ 22 ന്) നടത്തിയ പരിശോധനയിൽ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേർക്ക് ബോധവത്കണം നടത്തുകയും ചെയ്തു.

വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമായി നടപ്പിലാക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിഐജി അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

(1) എല്ലാ സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അടിയന്തിര - അവശ്യ സർവ്വീസുകൾ,ഇഛഢകഉ 19 പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും യാത്രാനിയന്ത്രണങ്ങൾ ബാധകമല്ല.

(2) അടിയന്തിര-അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതും തുടർപ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ എല്ലാ വ്യവസായങ്ങളും/കമ്പനികളും/സന്നദ്ധ സംഘടനകളും 24*7 പ്രവർത്തിക്കുന്നതിന് അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബന്ധപ്പെട്ട സ്ഥാപനമേധാവികൾ നൽകിയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

(3) ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളായ കമ്പനികളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും അതത് സ്ഥാപനമേധാവികൾ നൽകിയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യം ഇല്ലാത്ത സാഹചര്യത്തിൽ ഐടി, ഐടിഇഎസ് കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കേണ്ടതാണ്.

4) വാക്‌സിനേഷൻ ആവശ്യത്തിനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും അവരുടെ സഹായിക്കും രേഖകൾ കാണിച്ച് യാത്രചെയ്യാവുന്നതാണ്.

(5) അവശ്യസാധനങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങളിൽ വൈകുന്നേരം 7.00 വരെയും അല്ലാത്ത പ്രദേശങ്ങളിൽ രാത്രി 9.00 മണി വരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാവുന്നതാണ്. ജനങ്ങൾ വീടുകളിൽ നിന്നും കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഹോംഡെലിവറി സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.

(6) റെസ്റ്റോറന്റും ഭക്ഷണശാലകളും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാർസൽ സർവ്വീസ് മാത്രം നടത്തേണ്ടതാണ്.

(7) ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ/സ്റ്റോപ്പുകൾ/സ്റ്റാൻഡുകൾ എന്നിവയിലേക്കും പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ എന്നിവ വിമാന/ റെയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് അനുവദിച്ചിരിക്കുന്നു. സാധുവായ യാത്രാ രേഖകൾ/ ടിക്കറ്റുകൾ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ.

(8) വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കേണ്ടതുമാണ്.

(9) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തേണ്ടതും യാതൊരുവിധ സമ്മർ വെക്കേഷൻ ക്യാമ്പുകളും നടത്താൻ പാടില്ലാത്തതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP