Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷമം സഹിക്കാനാകുന്നില്ല, ഞാൻ നിസ്സഹായനാണ്; ശ്രാവണിനെ അനുസ്മരിച്ച് നദീം സെയ്ഫി; കാലഘട്ടത്തെ അതിജീവിച്ച കൂട്ടുകെട്ട് പിരിഞ്ഞത് 2005 ൽ

വിഷമം സഹിക്കാനാകുന്നില്ല, ഞാൻ നിസ്സഹായനാണ്; ശ്രാവണിനെ അനുസ്മരിച്ച് നദീം സെയ്ഫി; കാലഘട്ടത്തെ അതിജീവിച്ച കൂട്ടുകെട്ട് പിരിഞ്ഞത് 2005 ൽ

സ്വന്തം ലേഖകൻ

സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡിന്റെ വിയോഗത്തിൽ പ്രതികരണവുമായി നദീം സെയ്ഫി. കോവിഡിനെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

നദീം സെയ്ഫി-ശ്രാവൺ കൂട്ടുക്കെട്ടിൽ 1991 കാലഘട്ടത്തിൽ ഒട്ടനവധി ഹിറ്റുകളാണ് പിറന്നത്. ആഷിക്വി, ദീവാന, സാജൻ, പർദേശ്, രാജാ ഹിന്ദുസ്ഥാനി, ഹം ഹേൻ രഹി പ്യാർ കെ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. 2000 ൽ ഇവർ വഴിപിരിഞ്ഞുവെങ്കിലും 2009 ൽ വീണ്ടും ഒന്നിച്ചു.

''എന്റെ ഷാനു ഇനിയില്ല. ഞങ്ങൾ ഒരുമിച്ചായിരുന്നു വളർന്നത്. ജീവിതത്തിൽ ഉയർച്ചയും താഴ്‌ച്ചയും ഒരുപോലെ നേരിട്ടു. സുഖങ്ങളും ദുഃഖങ്ങളും അനുഭവിച്ചു. ഞാൻ കടുത്ത വിഷമത്തിലാണ്. ഇതെങ്ങനെ മറികടക്കുമെന്ന് അറിയില്ല. ഞങ്ങൾ ഒട്ടുമിക്ക ദിവസങ്ങളിലും സംസാരിക്കാറുണ്ട്. ആശുപത്രിയിലേക്ക് മാറുന്നത് വരെ ഞാനുമായി സംസാരിച്ചിരുന്നു. ശ്രാവണിന്റെ മകനും ഭാര്യയും കോവിഡിനെ തുടർന്ന് ചികിത്സയിലാണ്. എനിക്ക് അവിടെ പോകാൻ സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല''- നദീം സെയ്ഫി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP