Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു എങ്കിൽ കൊപ്ര അഴിമതി കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ? ഈ പഴയ പോസ്റ്റിൽ ഇരിക്കൂറിൽ എ ഗ്രൂപ്പിലെ തർക്കം തുടരുന്നു; രണ്ടും കൽപ്പിച്ച് സോണി സെബാസ്റ്റ്യൻ; കെ സി ഗ്രൂപ്പിലേക്ക് മാറാൻ മാത്യുവും

ഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു എങ്കിൽ കൊപ്ര അഴിമതി കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ? ഈ പഴയ പോസ്റ്റിൽ ഇരിക്കൂറിൽ എ ഗ്രൂപ്പിലെ തർക്കം തുടരുന്നു; രണ്ടും കൽപ്പിച്ച് സോണി സെബാസ്റ്റ്യൻ; കെ സി ഗ്രൂപ്പിലേക്ക് മാറാൻ മാത്യുവും

അനീഷ് കുമാർ

ഇരിക്കൂർ: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ആരോപണമുന്നയിച്ചത് കോൺഗ്രസുമായി ബന്ധമുള്ളയാളാണെങ്കിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കെപിസിസിക്ക് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കരുതുന്നില്ല. തന്റെ സന്തത സഹചാരിയും അടുത്ത സഹപ്രവർത്തകനുമാണ് പി.ടി മാത്യുവെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു.

ഇതിനിടെ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടന്ന അപകീർത്തികരമായ പരാമർശകേസിൽ ആലക്കോട് പൊലിസിൽ ഹാജരായി സോണി മൊഴി നൽകി. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ഇരിക്കൂർ കോൺഗ്രസിലുണ്ടായ തർക്കം പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകളാണ് തർക്കമെങ്കിൽ ഇപ്പോൾ എ ഗ്രൂപ്പിലെ തന്നെ മുതിർന്ന രണ്ട് നേതാക്കൾ തമ്മിലുള്ള പോരാണ് പുറത്തുവരുന്നത്.

ഫേസ്‌ബുക്ക് വഴി സോണി സെബാസ്റ്റ്യനെതിരേയുള്ള വിവാദം പുറത്തു വന്നതോടെ യു.ഡി.എഫ് ജില്ലാ ചെയർമാനും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായ പി.ടി മാത്യു ഗ്രൂപ്പ് വിടാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേതൃത്വം നൽകുന്ന വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. കെ.സി വേണുഗോപാലിന്റെ കണ്ണൂരിലുള്ള വസതിയിൽ വെച്ച് ഇതിനകം രണ്ടു തവണ പി.ടി മാത്യു കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

ഇരിക്കൂറിൽ സിറ്റിങ് എംഎ‍ൽഎ കെ.സി ജോസഫ് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ആ സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ പി.ടി മാത്യുവും ഉണ്ടായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനായിരുന്നു മറ്റൊരാൾ. ,എന്നാൽ
സോണിയുടെ പേരിനായിരുന്നു മുൻതൂക്കം കിട്ടിയത്. സോണിയേക്കാളും സീനിയറായ തന്നെ തഴഞ്ഞതിലുള്ള നീരസം ഗ്രൂപ്പിനോട് പി.ടി മാത്യുവിനുണ്ട്. ജില്ലയിലെ എ ഗ്രൂപ്പിനോട് ഉമ്മൻ ചാണ്ടി വേണ്ടത്ര പരിഗണന കാട്ടുന്നില്ല എന്ന പരാതിയുമുണ്ട്.

ഇരിക്കൂർ സീറ്റ് സംബന്ധിച്ച തർക്കത്തിൽ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടില്ല എന്ന അഭിപ്രായവും ഭൂരിഭാഗം നേതാക്കൾക്കുമുണ്ട്. അതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെതിരെയുള്ള പ്രചരണം വന്നത്. ഇതിനു പിന്നിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവാണെന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ഇതോടെ മാത്യുവിനെതിരേയുള്ള നടപടി കടുപ്പിച്ച് സോണിയും രംഗത്തെത്തിയിട്ടുണ്ട്.

കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ.സോണി സെബാസ്റ്റ്യനെതിരെ ജോൺ ജോസഫ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയാണ് വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും പുറത്തുവന്നത്. സ്ഥാനാർത്ഥി നിർണയത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് പ്രചരണം അഴിച്ചുവിട്ടത്. സോണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പി.ടി മാത്യുവിന്റെ വീട്ടിലെ വൈഫൈ ഉപയോഗിച്ചാണ് പോസ്റ്റുകൾ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാർച്ച് മൂന്നിനിട്ട ആദ്യ പോസ്റ്റ് 'അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംഭരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥി ആയി വരുന്നത് വളരെ ഏറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? 'കൂടെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിരുന്നു.

മാർച്ച് 12ന് വീണ്ടും ഈ പ്രൊഫൈൽ ഉപയോഗിച്ച് 'ഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ട്ടപെട്ടു എങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ?' എന്ന പോസ്റ്റും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.

തുടർന്ന് സൈബർ സെല്ല് നടത്തിയ അന്വേഷണത്തിൽ 'ജോൺ ജോസഫ്' എന്ന പൊഫൈൽ ഐഡിയുടെ ഐ.പി അഡ്രസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവിന്റെ ലാന്റ് ഫോൺ നമ്പറാണെന്ന് മനസിലായത്.ഇതോടെയാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധഫെട്ട് കോൺഗ്രസിലുണ്ടായ തർക്കം തെരുവിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP