Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ വീശുന്നത് ആദ്യ തരംഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓക്സിജൻ സിലണ്ടറുകൾ കൊള്ളയടിക്കപ്പെടുന്നു; മതാഘോഷണങ്ങളും ക്രിക്കറ്റും നില വഷളാക്കി; മരണം നിയന്ത്രിക്കുന്നത് ആശ്വാസം; കൊറോണയിലെ ഇന്ത്യൻ ദുരന്തകഥ വിദേശ മാധ്യമങ്ങൾ ആഘോഷമാക്കുന്നത് ഇങ്ങനെ

ഇപ്പോൾ വീശുന്നത് ആദ്യ തരംഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓക്സിജൻ സിലണ്ടറുകൾ കൊള്ളയടിക്കപ്പെടുന്നു; മതാഘോഷണങ്ങളും ക്രിക്കറ്റും നില വഷളാക്കി; മരണം നിയന്ത്രിക്കുന്നത് ആശ്വാസം; കൊറോണയിലെ ഇന്ത്യൻ ദുരന്തകഥ വിദേശ മാധ്യമങ്ങൾ ആഘോഷമാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ കൊറോണയുടെ രണ്ടാം വരവിൽ വൈറസ് മൂലം മരിക്കുന്നവരേക്കാൾ അധികം ചികിത്സ ലഭിക്കാത്തതിനാൽ മരിക്കാത്തവരാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്. കോവിഡിനെ രണ്ടാം വരവ് ഒരു സുനാമിയായി ആഞ്ഞടിച്ചതോടെ രാജ്യത്തെ പലയിടങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിയുന്നു. പലയിടങ്ങളിലും ചികിത്സ തേടി നിരവധിപേരാണ് മണിക്കൂറുകളോളം കാത്തുകിടക്കുന്നത്. വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം വരവിലെ അതിവേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമായി പകർച്ചവ്യാധി വിദഗ്ദർ പറയുന്നത് ജനിതകമാറ്റം സംഭവിച്ച ചില പുതിയ ഇനം വൈറസുകളുടെ സാന്നിദ്ധ്യമാണ്. ഇരട്ടവ്യതിയാനം സംഭവിച്ച ബി. 1.617 ആണ് ഇതിൽ പ്രധാനപ്പെട്ടത്. എന്നാൽ ഇപ്പോൾ, മൂന്ന് മ്യുട്ടേഷനുകൾ സംഭവിച്ചിരിക്കുന്ന ഒരു ഇനം കൂടി ഉള്ളതായി സംശയിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്സിനുകൾക്ക് ആകുമോ എന്ന കാര്യവും ആശങ്കയുണർത്തുന്നുണ്ട്.

ഓക്സിജനും ആശുപത്രിക്കിടക്കക്കുമായി മണിക്കൂറുകളോളമാണ് പലരും അലയുന്നത് എന്ന് ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങൾ, ഹിന്ദു ആചാരങ്ങളെല്ലാം അവഗണിച്ചു കൊണ്ടുതന്നെ സൂര്യാസ്തമനത്തിനു ശേഷവും ശവദാഹം നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. എന്നിട്ടുപോലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുവാനായി കടുത്ത ചൂടിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,14,835 പുതിയ കൊറോണ കേസുകളാണ്. അതേസമയം 2,104 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ലോകത്തിൽ ഏറ്റവും അധികം കോവിഡ് വ്യാപനനിരക്കുള്ള രാജ്യമാണ് ഇന്ത്യ. ഇതേ നിലയിൽ പോവുകയാണെങ്കിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ പ്രതിദിനം 5 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ നീങ്ങും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മരുന്നും ജീവവായുവും ലഭിക്കാത്ത അവസ്ഥ, ലോകാവസാനം ഇങ്ങെത്തിയ പ്രതീതിയാണ് ഇന്ത്യയിൽ എന്ന് ഒരു വിദേശ മാധ്യമ പ്രവർത്തക പറയുന്നു.

രണ്ട് മാസം മുൻപ് വരെ പല പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഭംഗിയായി കോവിഡ് പ്രതിസന്ധി നേരിട്ട് ഇന്ത്യയ്ക്ക് വിവിധ കോണുകളിൽനിന്നായി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. സ്ഥിതിഗതികൾ മാറിമറിഞ്ഞത് അതിവേഗമായിരുന്നു. ഇന്ത്യൻ ജനതയുടെ സ്വാഭാവിക പ്രതിരോധ ശേഷിയുൾപ്പടെ പല കാര്യങ്ങളുമിതു സംബന്ധിച്ച് ചർച്ചക്ക് വരികയും ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യ സമൂഹ പ്രതിരോധം (ഹേർഡ് ഇമ്മ്യുണിറ്റി) നേടി എന്നുവരെ പറയപ്പെട്ടിരുന്നതാണ്.

ജനുരിയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയുണ്ടായി. തുടർന്ന് വന്ന നിരവധി മതപരമായ ചടങ്ങുകളും ഉത്സവങ്ങളുമാണ് ഇപ്പോഴുണ്ടായ രോഗവ്യാപനത്തിന് കാരണമായി പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം ക്രിക്കറ്റും ഇക്കാര്യത്തിൽ ഉത്തരവാദിയാണെന്ന് അവർ പറയുന്നു. മാർച്ചിൽ അഹമ്മദാബദിൽ നടന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാൻ 57,000 പേരോളമാണ് തടിച്ചുകൂടിയത്.

ഏപ്രിൽ 1 ന് ആരംഭിച്ച കുംഭമേള വൈറസ് വ്യാപനത്തിന് ഒരു ത്വരകമായി പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ രോഗവ്യാപനം ഉയരാൻ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ആരോഗ്യ രംഗത്തെ പല പ്രമുഖരും കുംഭമേളയ്ക്ക് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു. ഇതിനിടയിൽ ചില സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളും രോഗം വ്യാപിപ്പിക്കുന്നതിൽ അവരുടെതായ പങ്ക് വഹിച്ചു.

കോവിഡിന്റെ രണ്ടാം വരവ് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ഭരണകൂടം അമ്പേ പരാജയപ്പെട്ടതായി വിദേശമാധ്യമങ്ങൾ വിലയിരുത്തുന്നു. ഇത്രയും സന്നിഗ്ധഘട്ടത്തിൽ പോലും ടെലിവിഷൻ ചാനലിലൂടെ ദേശത്തെ അഭിസംബോധനചെയ്യാനെത്തിയ പ്രധാനമന്ത്രി ആകെ പറഞ്ഞത് ഓക്സിജൻ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ ജീവൻ രക്ഷക്കായി ഉപയോഗിക്കണം എന്ന ഒരേയൊരു കാര്യം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP