Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടക മംഗളൂരുവിൽ ലോക് ഡൗണിന് സമാന നിയന്ത്രണങ്ങൾ; കൂട്ടം ചേരുന്ന മത പരിപാടികൾ നിരോധിച്ചു; നിയമം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്രകമ്മിറ്റിക്കെതിരെ കേസ്; അതിർത്തികളിൽ കർശന പരിശോധന

കർണാടക മംഗളൂരുവിൽ ലോക് ഡൗണിന് സമാന നിയന്ത്രണങ്ങൾ; കൂട്ടം ചേരുന്ന മത പരിപാടികൾ നിരോധിച്ചു; നിയമം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്രകമ്മിറ്റിക്കെതിരെ കേസ്; അതിർത്തികളിൽ കർശന പരിശോധന

ബുർഹാൻ തളങ്കര

മംഗളൂരു : മംഗളൂരുവിൽ കർണാടക സർക്കാർ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനങ്ങൾ കൂട്ടം കൂടി നടത്തുന്ന എല്ലാ ആരാധനകളും കഴിഞ്ഞദിവസം നിർത്തിവെക്കാൻ മംഗളൂരു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടര മണിയോടുകൂടിയാണ് അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിറക്കിയത്.

നേരത്തെ തന്നെ ദക്ഷിണ കന്നഡയിൽ നഗരങ്ങളിൽ ഉത്സവങ്ങൾക്കും മറ്റും മത പരിപാടികൾക്കും നിയന്ത്രണമുണ്ടായിരുന്നു. മതപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട ഉടുപ്പി എംഎൽഎക്കെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നുവന്നിരുന്നു.

റംസാൻ മാസത്തിൽ നടത്തിവരുന്ന പ്രത്യേക നമസ്‌കാരമായാ തറാവീഹ് നിസ്‌കാരവും പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്നത് ഉത്തരവിറങ്ങിയത്തോട് കൂടി ഉപേക്ഷിച്ചിരുന്നു. കടീൽ ശ്രീ ദുർഗപരമേശ്വരി ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ ഉടനടി നിർത്തി വെച്ചു.

എന്നാൽ നിയന്ത്രണങ്ങളെ വെല്ലുവിളിച്ചു ഉള്ളാളിലെ സോമേശ്വര സോമനാഥ ക്ഷേത്ര കമ്മിറ്റി നടത്തിയ ഉത്സവത്തിനതിരെ സംസ്ഥാന പകർചവ്യാധി നിയമ പ്രകാരവും ഐപിസിയുടെ വകുപ്പുകളും ചേർത്ത് മംഗളുരു സിറ്റി പൊലീസ് കേസെടുത്തിരിക്കുകയാണ്.
നഗരത്തിലെ ഡോംഗരകേരിയിൽ മതപരമായ ഘോഷയാത്ര സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം മംഗളുറു സിറ്റി കോർപറേഷന് കർശന നിർദ്ദേശം നൽകി.

ഉള്ളാൾ സോമേശ്വര ക്ഷേത്ര കമിറ്റിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. ഉദ്യോഗസ്ഥരിൽ നിന്നും റിപോർട്ട് തേടും. മറ്റ് ഗുരുതരമായ കുറ്റങ്ങൾക്ക് ചുമത്തി കേസെടുക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിന്റെ പേരിലായാലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കർണാടക -കേരള അതിർത്തിയിൽ കർശന പരിശോധനകളും നടത്താനും അവശ്യ സർവീസുകൾ മാത്രം അനുവദിക്കാനും ആലോചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP