Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആടുകളെ വാങ്ങാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന 43 കാരിയെ മുന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ

ആടുകളെ വാങ്ങാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന 43 കാരിയെ മുന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ

ബുർഹാൻ തളങ്കര

കാസർകോട്: ആടുകളെ വാങ്ങാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന യുവതിയെ മുന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി കേസ്. ചെർക്കള എടനീർ പൊട്ടിപ്പാലത്തെ ആട് കച്ചവടക്കാരൻ സുബൈർ, സുഹൃത്തുക്കളായ രണ്ടുപേർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. കുമ്പള ഷിറിയ മുട്ടം സ്വദേശിനിയായ 43 കാരിയുടെ പരാതിയിലാണ് കേസ്.

ഇക്കഴിഞ്ഞ മാർച്ച് 5 നാണ് പരാതിക്കാരിയെ ഫോണിൽ വിളിച്ച സുബൈർ ആടുകളെ വിൽക്കാനുണ്ടോയെന്ന് ചോദിച്ച് പരിചയപ്പെട്ടത്. പിന്നീട് ചെർക്കളയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ നിന്നും യുവതിയെ സ്‌കൂട്ടറിൽ കയറ്റികൊണ്ടുപോയി ഇയാളുടെ വീട്ടിലെ കിടപ്പു മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പിന്നീട് ഭീ ഷണിപ്പെടുത്തി രണ്ട് സുഹൃത്തുക്കളെകൂടി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും അവരും തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത് വിദ്യാനഗർ ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ അന്വേഷ ണം ആരംഭിച്ചു. പൊലീസ് കേസെടുത്തതായി അറിഞ്ഞ പ്രതികൾ ഒളിവിൽപോയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP