Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അന്ന് ഞങ്ങളെ ഒരു മണിക്കൂർ മെയ്‌ക്കപ്പ് റൂമിൽ അവർ പൂട്ടിയിട്ടു; രാജേഷ് ഖന്നയും ജിതേന്ദ്രയും അങ്ങനെ ചെയ്തത് ശത്രുത മറന്ന് ഞങ്ങൾ സംസാരിക്കാൻ; പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല; അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു'; ശ്രീദേവിയുമായുള്ള 'ശത്രുത' തുറന്നു പറഞ്ഞ് ജയപ്രദ

'അന്ന് ഞങ്ങളെ ഒരു മണിക്കൂർ മെയ്‌ക്കപ്പ് റൂമിൽ അവർ പൂട്ടിയിട്ടു; രാജേഷ് ഖന്നയും ജിതേന്ദ്രയും അങ്ങനെ ചെയ്തത് ശത്രുത മറന്ന് ഞങ്ങൾ സംസാരിക്കാൻ; പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല; അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു'; ശ്രീദേവിയുമായുള്ള 'ശത്രുത' തുറന്നു പറഞ്ഞ് ജയപ്രദ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡ് അടക്കിവാണ താരസുന്ദരിമാരാണ് ശ്രീദേവിയും ജയപ്രദയും. ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ സിനിമയ്ക്ക് പുറത്ത് അത്ര സൗഹൃദത്തിലായിരുന്നില്ല. സ്‌ക്രീനിൽ ഉത്തമ സഹോദരിമാരായി അഭിനയിച്ചു തകർക്കുമ്പോഴും ഇരുവരുടേയും അകൽച്ച ബോളിവുഡ് ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്.

ഇവരെ ഒന്നിപ്പിക്കാൻ സൂപ്പർതാരങ്ങൾപോലും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയപ്രദ. എന്തിനും പരസ്പരം മത്സരിച്ചിരുന്നെന്നും സംസാരിക്കാൻ പോലും തയാറായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. ഇരുവരും ഒന്നിച്ച മക്സാദ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും ജയപ്രദ വിവരിച്ചു. ഇന്ത്യൻ ഐഡൽ 12 ന്റെ വേദിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ബോളിവുഡിലെ മുൻനിര നായികമാർ ആയതുകൊണ്ട് തന്നെ മികച്ച വേഷങ്ങൾക്ക് വേണ്ടി രണ്ടുപേരും തമ്മിൽ കടുത്ത മത്സരങ്ങൾ ആയിരുന്നു. എട്ടോളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും പരസ്പരം കണ്ടാൽ പോലും ഇരുവരും സംസാരിച്ചിരുന്നില്ല.

മക്സാദ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിൽ ആണ് ഇരുവരുടെയും ശത്രുതയെക്കുറിച്ച് പുറംലോകം കൂടുതൽ ശ്രദ്ധിച്ചത്. രാജേഷ് ഖന്നയും ജിതേന്ദ്രയും ആണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്. ശത്രുത മറന്ന് പരസ്പരം മനസ് തുറന്ന് സംസാരിക്കാൻ വേണ്ടി ഇരുവരെയും ഒരു മുറിയിൽ രാജേഷ് ഖന്നയും ജിതേന്ദ്രയും പൂട്ടിയിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ജയപ്രദ.

'ഞങ്ങൾ തമ്മിൽ വ്യക്തിപരമായ വൈരാ?ഗ്യം ഉണ്ടായിരുന്നില്ല, പക്ഷേ പക്ഷേ ഞങ്ങൾ തമ്മിലുള്ള രസതന്ത്രം അത് യോജിച്ച് പോകുന്നില്ലായിരുന്നു. സ്‌ക്രീനിൽ ഉത്തമ സഹോദരിമാരായി അഭിനയിച്ചു കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് പോലും ഞങ്ങൾ അടുക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങൾ പരസ്പരം മത്സരിച്ചു, അത് വസ്ത്രത്തിന്റെ പേരിലാവട്ടെ, നൃത്തത്തിന്റെ പേരിലാവട്ടെ. ഞങ്ങൾ കണ്ടുമുട്ടുന്ന ഓരോ തവണയും, സംവിധായകരോ അഭിനേതാക്കളോ ഞങ്ങളെ സെറ്റിൽ പരിചയപ്പെടുത്തുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുകയും മുന്നോട്ട് പോകുകയും ചെയ്തിരുന്നു'. ജയപ്രദ പറഞ്ഞു

ഇതു മനസിലാക്കി ചിത്രത്തിലെ നടന്മാരായ രാജേഷ് ഖന്നയും ജിതേന്ദ്രയുമാണ് ഇവരുടെ പ്രശ്‌നം തീർക്കാൻ രം?ഗത്തെത്തുകയായിരുന്നു. പരസ്പരം മിണ്ടാൻ വേണ്ടി അവർ ശ്രീദേവിയേയും ജയപ്രദയേയും ഒരു മണിക്കൂർ മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു. ഒന്നിച്ച് കുറേ സമയം ഇരുന്നാൽ ഞങ്ങൾ പരസ്പരം മനസ് തുറന്ന് സംസാരിക്കുമെന്നാണ് അവർ കരുതിക്കാണും. പക്ഷേ ഒരു വാക്ക് പോലും പരസ്പരം മിണ്ടിയില്ല. അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു പിൻവാങ്ങിയെന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ ശ്രീദേവിയുടെ മരണം തന്നെ ഇപ്പോഴും അസ്വസ്ഥത പെടുത്തുന്നുണ്ടെന്നാണ് താരം പറയുന്നത്. എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നു അവളെ വല്ലാതെ മിസ് ചെയ്യുന്നു. എവിടെയെങ്കിലും ഇരുന്ന് അവൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ പരസ്പരം സംസാരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നേ എനിക്ക് പറയാനുള്ളൂ- ജയപ്രദ തുറന്നു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP