Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ക് പൂർണമായും ഭേദമാക്കാൻ നിപ്മറിൽ തെറാപ്പി

വിക്ക് പൂർണമായും ഭേദമാക്കാൻ നിപ്മറിൽ തെറാപ്പി

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: കുട്ടികളിൽ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂർണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്്മർ) പ്രത്യേക തെറാപ്പി. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാനാവുന്ന വൈകല്യമാണിത്. മരുന്നു കൊണ്ട് വിക്കിന് ചികിത്സിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. എന്നാൽ ഇത് അശാസ്ത്രീയമാണെന്നും സ്പീച്ച് തെറാപ്പിയിലൂടെ മാത്രമേ ഭേദമാക്കാനാവൂവെന്നു സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്മാരായ കെ.പത്മപ്രിയ. സിനിത. കെ. എം എന്നിവർ പറഞ്ഞു.

സംസാരത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന ഒരു പ്രശ്നമായാണ് വിക്കിനെ കണക്കാക്കുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നമല്ല, മറിച്ച് പൂർണമായും മാനസിക പ്രശ്നമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മൂന്നു മുതൽ അഞ്ചു വയസു വരെയുള്ള കുട്ടികളിൽ വ്യാപകമായി കാണപ്പെടാറുണ്ടെങ്കിലും ഇതു വിക്കല്ല. നോൺ ഫ്ളുവൻസി എന്ന അവസ്ഥയെ വിക്കായി തെറ്റിദ്ധരിക്കുകയാണ്. ഇടവിട്ടുണ്ടാകുന്ന തടസങ്ങളും വിറച്ചുള്ള ആവർത്തനങ്ങളും നീണ്ടു പോകുന്ന ശബ്ദങ്ങളും വാക്കുകളുമെല്ലാമാണ് വിക്കിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നത്. മാനസിക സമ്മർദ്ദം, വിക്കുള്ളവരുമായുള്ള സമ്പർക്കം, പാരമ്പര്യം എന്നിവ മൂലമാണ് വിക്കുണ്ടാകുന്നത്. ഇടതു കൈകൊണ്ട് എഴുതാൻ ശേഷിയുള്ള കുട്ടികളെ നിർബന്ധിച്ച് വലതുകൈയെഴുത്ത് പരിശീലിപ്പിക്കുന്നതും വിക്കിന്റെ കാരണമായി പറയുന്നുണ്ട്.
സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവയാണ് വിക്കിനുള്ള ഏക പരിഹാരം. ബ്രീതിങ് എക്സസൈസ്, സ്പീക്കിങ് സ്പീച്ച് (റേറ്റ് ഓഫ് സ്പീച്ച്) എന്നിവയിലൂടെ ഒരു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പരിശീലനത്തിലൂടെ കുട്ടികളിൽ കാണുന്ന വിക്ക് പൂർണമായും ഭേദമാക്കാനുള്ള തെറാപ്പിയാണ് നിപ്മറിൽ തുടങ്ങിയിട്ടുള്ളത്.

വിക്കിന്റെ തോതനുസരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ആശുപത്രിയിൽ പരിശീലനത്തിനെത്തേണ്ടത്. ശേഷിക്കുന്ന ദിവസങ്ങളിൽ വീട്ടിലിരുന്നു പരിശീലനം നടത്താമെന്നും ജോയിന്റ് ഡയരക്റ്റർ സി. ചന്ദ്രബാബു പറഞ്ഞു. നാലു വയസു മുതൽ തെറാപ്പി തുടങ്ങിയാൽ മികച്ച റിസൽട്ടുണ്ടാകുമെന്നും അദ്ദേഹം. സംസ്ഥാനത്തെ മറ്റ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി ചികിത്സാ ചെലവുകൾ കുറവാണെന്നാണ് നിപ്മറിന്റെ പ്രത്യേകത. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായും ചികിത്സ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP