Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ: മാണി സി കാപ്പൻ

മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭൗമദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഭൗമദിനാചരണം വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ ജീവജാലകങ്ങൾക്കുംകൂടി അവകാശപ്പെട്ടതാണ് ഭൂമി. മനുഷ്യർ ഭൂമിയെ ദുരുപയോഗിക്കുന്നത് വരുന്ന തലമുറകളോട് ചെയ്യുന്ന പാതകമാണെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. മാനവരാശിയുടെ നിലനിൽപ്പിന് ഭൂമിയോടുള്ള കരുതൽ അനിവാര്യമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനി, ജോസ് മുകാല, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP