Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെസി ജോസഫിന് പകരക്കാരനായി സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാകാൻ കിണഞ്ഞ് പരിശ്രമിച്ചത് സ്വന്തം ഗ്രൂപ്പുകാരനായ മാത്യു; സോണിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് അന്വേഷിച്ച സൈബർ പൊലീസ് കണ്ടെത്തിയത് എ ഗ്രൂപ്പിലെ കമ്പിപ്പാരയും

കെസി ജോസഫിന് പകരക്കാരനായി സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാകാൻ കിണഞ്ഞ് പരിശ്രമിച്ചത് സ്വന്തം ഗ്രൂപ്പുകാരനായ മാത്യു; സോണിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് അന്വേഷിച്ച സൈബർ പൊലീസ് കണ്ടെത്തിയത് എ ഗ്രൂപ്പിലെ കമ്പിപ്പാരയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ പ്രചാരണം നടത്തിയെന്ന കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സൈബർ സെൽ കണ്ടെത്തൽ ഉണ്ടാക്കുന്നത് എ ഗ്രൂപ്പിൽ പൊട്ടിത്തെറി.

സംഭവത്തിനുപിന്നിൽ മറ്റൊരു കോൺഗ്രസ് നേതാവാണെന്ന് സൈബർ സെൽ കണ്ടെത്തി. കെപിസിസി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പരാതിയിൽ ജില്ലാ യു.ഡി.എഫ്. ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ടി.മാത്യു ആണെന്നാണ് കണ്ടെത്തൽ. സോണി സെബാസ്‌ററ്യന് സീറ്റ് കിട്ടാൻ വേണ്ടി മുന്നിൽ നിന്ന് ചരടു വലിച്ച വ്യക്തിയാണ് മാത്യു. അതുകൊണ്ടു തന്നെ എ ഗ്രൂപ്പിൽ പൊട്ടിത്തെറികൾക്ക് ഇതു വഴിയൊരുക്കും.

കരുവഞ്ചാലിൽ മാത്യുവിന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ്ലൈൻ മുഖേനയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഈ പ്രൊഫൈൽ നിർമ്മിച്ചതെന്നാണ് വ്യക്തമായത്. സൈബർസെല്ലിന്റെ കണ്ടെത്തൽ ആലക്കോട് പൊലീസിന് കൈമാറി. പരാതിക്കാരനായ സോണിയുടെ വീട് ഈ സ്റ്റേഷൻപരിധിയിലെ തേർമലയിലാണ്. പി.ടി.മാത്യുവിനെ ആലക്കോട് ഇൻസ്‌പെക്ടർ കെ.വിനോദൻ ചോദ്യംചെയ്തു. സോണിയുടെ മൊഴിയെടുത്തശേഷം തുടർനടപടി സ്വീകരിക്കും.

നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥിനിർണയം നടക്കുന്ന മാർച്ച് ആദ്യം ജോൺ ജോസഫ് എന്നയാളുടെ പേരിൽ പ്രൊഫൈൽ നിർമ്മിച്ച് തനിക്കെതിരേ പ്രചരണം നടത്തിയെന്നാണ് സോണിയുടെ പരാതി. ആലക്കോട് റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സോണി ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായും ജോൺജോസഫിന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവും ഒപ്പം ചേർത്തു.

ഈ പരാതിയിലെ അന്വേഷണമാണ് എ ഗ്രൂപ്പിൽ തന്നെ എത്തുന്നത്. ഇരിക്കൂറിൽ കെസി ജോസഫിന് പകരക്കാരനായി സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാകാൻ കിണഞ്ഞ് പരിശ്രമിച്ചത് സ്വന്തം ഗ്രൂപ്പുകാരനായ മാത്യുവായിരുന്നു. ഈ മാത്യുവിനെതിരെയാണ് ഇപ്പോൾ അന്വേഷണവും. ഇത് എ ഗ്രൂപ്പിൽ പൊട്ടിത്തെറികൾക്ക് വഴിയൊരക്കും. വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ പ്രചാരണം നടത്തിയെന്ന സോണിയുടെ പരാതിയിൽ കരുതലോടെ മാത്രമേ ഐ ഗ്രൂപ്പ് പ്രതികരിക്കൂ.

കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. 'അഴിമതിവീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ ? എപ്രിൽ 28-ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥിയായി വരുന്നത് വളരെയേറെ ദോഷംചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്' എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ. തുടർന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. ബുധനാഴ്ച സംഭവം പുറത്തുവന്നതോടെ പ്രൊഫൈൽ ഫെയ്‌സ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി.

കാലങ്ങളായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന സീറ്റിൽ ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് എ ഗ്രൂപ്പിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത് സോണിയും മാത്യുവും ആണ്. ഉമ്മൻ ചാണ്ടി നേരിട്ടുവന്ന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സംസാരിച്ചാണ് പ്രശ്‌നങ്ങളൊതുക്കിയത്. തുടർന്നാണ് ഇരുവരും പ്രചാരണത്തിൽ സജീവമായത്.

അതിനിടെ കോൺഗ്രസിൽ സ്ഥാനാർത്ഥിനിർണയം നടക്കുന്ന സമയത്താണ് വ്യാജ പ്രൊഫൈലിൽ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നതെന്ന് സോണി സെബാസ്റ്റ്യൻ പ്രതികരിച്ചു. പരാതിയിൽ താൻ ഉറച്ചുനിൽക്കുകയാണ്. ആരൊക്കെയാണ് പിന്നിലെന്ന് പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാത്ത പോസ്റ്റാണതെന്ന് പി.ടി.മാത്യു പ്രതികരിച്ചു. 49 വർഷത്തെ പൊതുജീവിതത്തിൽ ആരെയും വ്യക്തിഹത്യ നടത്താൻ ശ്രമിച്ചിട്ടില്ല. കാര്യങ്ങൾ വിശദമായി പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മാത്യുവും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP