Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടി രക്ഷപ്പെടാൻ ശ്രമിച്ച കർഷകന്റെ കാലിൽ കരടി മാന്തി; കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടി രക്ഷപ്പെടാൻ ശ്രമിച്ച കർഷകന്റെ കാലിൽ കരടി മാന്തി; കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

സ്പ്രിങ്വാലി: കരടിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കർഷകന്റെ കാലിൽ കരടി മാന്തി. കുമളി സ്പ്രിങ്വാലി തൂങ്ങംപറമ്പിൽ ജേക്കബ് മാത്യുവിനാണ് (ചാക്കോച്ചൻ52) കരടിയുടെ ആക്രമണത്തിൽ കാലിനു പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയിൽ നിൽ്കകുന്ന കരടിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിൽ മാന്തുകയായിരുന്നു എന്ന് ചാക്കോച്ചൻ പറയുന്നു.

ചാക്കോച്ചന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, പരുക്കിനു കാരണം കരടിയുടെ ആക്രമണമല്ല എന്ന വാദമുയർത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ മടങ്ങി. ചാക്കോച്ചനെ ആശുപത്രിയിൽ സന്ദർശിച്ച വനം വകുപ്പ് ജീവനക്കാർ ഇദ്ദേഹത്തെ അനുനയിപ്പിച്ച്, വീഴ്ചയിൽ പരുക്കേറ്റതാണെന്നു പറയണമെന്ന് ഉപദേശിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.

സ്പ്രിങ്വാലിയിലെ പള്ളി ഗ്രോട്ടോയിൽ ദിവസവും തിരി കത്തിക്കുന്ന പതിവുണ്ട് ഇദ്ദേഹത്തിന്. ചൊവ്വാഴ്ചയും പതിവുപോലെ തിരി കത്തിച്ച് രാത്രി എട്ടോടെ വീട്ടിലേക്കു മടങ്ങും വഴിയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വന്യമൃഗങ്ങൾ ഈ പ്രദേശങ്ങളിൽ ഇറങ്ങാറുള്ളതിനാൽ വളരെ കരുതലോടെയാണു നടന്നത്. വീട്ടിലേക്കു തിരിയുന്ന വഴിയിലേക്കു കടന്നപ്പോഴാണ് തൊട്ടുമുന്നിൽ കരടിയെ കണ്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരടി വലതുകാലിൽ മാന്തി.

പേടിച്ചരണ്ട് ഓടിയെങ്കിലും കരടിയും പിന്നാലെ ഓടി ഓടിയപ്പോൾ കല്ലിൽ തട്ടി വീണു. വീഴ്ചയിലും പരുക്കുകളേറ്റു. കരടി പിന്നാലെയില്ലെന്നു ബോധ്യമായതോടെ വീട്ടുകാരെ ഫോണിൽ വിവരം അറിയിച്ചു. ഇവരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP