Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും

ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും

സ്വന്തം ലേഖകൻ

കണ്ണൂർ: മുസ്ലിം ലീഗിൽ നിന്നും ബിജെപിയിൽ നിന്നും ഭീഷണി ഉയർന്നതോടെ സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്‌പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജൻ അറിയിച്ചതായാണു വിവരം.

പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ. കതിരൂർ മനോജ് വധക്കേസിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകരിൽനിന്നു വധഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP