Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങൾ നിസ്സഹായരാണ്, മുൻപ് ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല; എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ': പകർച്ചവ്യാധി വിഭാഗം ഡോക്ടറുടെ വീഡിയോ ചർച്ചയാകുന്നു

'ഞങ്ങൾ നിസ്സഹായരാണ്, മുൻപ് ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല; എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ': പകർച്ചവ്യാധി വിഭാഗം ഡോക്ടറുടെ വീഡിയോ ചർച്ചയാകുന്നു

സ്വന്തം ലേഖകൻ

മുംബൈ: കോവിഡിൽ ഡോക്ടർമാർ നിസ്സഹായരാണെന്ന സൂചനയുമായുള്ള ഡോക്ടറുടെ വീഡിയോ ചർച്ചയാകുന്നു. ഇതുപോലൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ലെന്നും ഞങ്ങൾ നിസ്സഹായരാണെന്നുമാണ് ഡോകടർ കുറിക്കുന്നത്. ഞങ്ങൾ നിസ്സഹായരാണ്, മുൻപ് ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല, ആളുകൾ പരിഭ്രാന്തരാണ്...' അമിതമായി ജോലിചെയ്ത് ക്ഷീണിച്ച മുംബൈയിലെ പകർച്ചവ്യാധി വിഭാഗം സ്‌പെഷലിസ്റ്റായ ഡോ. തൃപ്തി ഗിലാഡയുടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.

'ഞാൻ ഇതുപോലൊന്നു മുൻപു കണ്ടിട്ടില്ല. നമ്മൾ വളരെ നിസ്സഹായരാണ്. പല ഡോക്ടർമാരെയും പോലെ ഞാനും അസ്വസ്ഥയാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഒരുപക്ഷേ എന്നെ വിഷമിപ്പിക്കുന്നത് എന്താണെന്നു നിങ്ങളോട് പറഞ്ഞാൽ, അതു മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ, എനിക്ക് കൂടുതൽ സമാധാനമുണ്ടാകാം' അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഡോ. ഗിലാഡ പറയുന്നു.

'ഞങ്ങൾ വളരെയധികം രോഗികളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗുരുതരമായ രോഗികളെ കിടക്കകളില്ലാത്തതിനാൽ വീട്ടിൽ ചികിത്സിക്കുകയാണ്. ഞങ്ങൾ ഈയവസ്ഥ ആസ്വദിക്കുന്നില്ല. കോവിഡിനെതിരെ പോരാടുന്നതിന് ഓരോ വ്യക്തിയും മൂന്നു കാര്യങ്ങൾ ചെയ്യണം. ആദ്യം, ദയവായി സുരക്ഷിതമായി തുടരുക. നിങ്ങൾ ഇതുവരെ കോവിഡ് ബാധിതരായിട്ടില്ലെങ്കിൽ അല്ലെങ്കിൽ രോഗം വന്നു സുഖം പ്രാപിച്ചുവെങ്കിൽ.. നിങ്ങൾ ഒരു സൂപ്പർഹീറോ ആണെന്നോ പ്രതിരോധശേഷി ഉണ്ടെന്നോ കരുതരുത്.

അങ്ങനെ കരുതിയാൽ തെറ്റാണ്. നിരവധി ചെറുപ്പക്കാർക്കു രോഗം വരുന്നതു ഞങ്ങൾ കാണുന്നു. ഞങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയില്ല. നിങ്ങളിൽ ആരും ഈ അവസ്ഥയിൽ ആകാനും ആഗ്രഹിക്കുന്നില്ല. 35 വയസ്സുള്ള കോവിഡ് രോഗി വെന്റിലേറ്ററിൽ ജീവനോടെയിരിക്കാൻ പാടുപെടുന്നതു ഞാൻ കണ്ടു. രണ്ടാമതായി, കോവിഡ് എല്ലായിടത്തും ഉണ്ട്. നിങ്ങൾ വീട്ടിൽ നിന്നിറങ്ങിയാൽ, ഒരു കാരണവശാലും മാസ്‌ക് ധരിക്കാതിരിക്കരുത്.

മൂക്ക് പൂർണമായും മൂടിയിരിക്കണം. മൂന്നാമതായി, നിങ്ങൾക്ക് അസുഖം വന്നാൽ, അസ്വസ്ഥത തോന്നുന്നുവെങ്കിൽ പരിഭ്രാന്തരായി ആശുപത്രിയിൽ അഡ്‌മിറ്റ് ആകാൻ ശ്രമിക്കരുത്. ഒരു ആശുപത്രിയിലും ഇടമില്ല. ഗുരുതരമായ രോഗികൾക്ക് ആവശ്യമായ കുറച്ച് കിടക്കകൾ മാത്രമാണുള്ളത്. ആദ്യം സ്വയം ഐസലേഷനിൽ കഴിയുക. തുടർന്നു ഡോക്ടറുമായി ബന്ധപ്പെടുക. ശേഷം എന്താണു വേണ്ടതെന്നു തീരുമാനിക്കാം. നിറകണ്ണുകളോടെ ഡോക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP