Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാർത്ഥനകൾ നിഷ്ഫലം; സാധ്യമായതെല്ലാം ചെയ്തുവെന്ന് ഡോക്ടർമാർ; മംഗളരുവിൽ കളിക്കുന്നതിനിടെ മിന്നലേറ്റ അഞ്ചു വയസ്സുകാരൻ റിഹാൻ യാത്രയായി; കളിക്കൂട്ടുകാരൻ മരുതേഷ് ജീവനുവേണ്ടി പൊരുതുന്നു

പ്രാർത്ഥനകൾ നിഷ്ഫലം; സാധ്യമായതെല്ലാം ചെയ്തുവെന്ന് ഡോക്ടർമാർ; മംഗളരുവിൽ കളിക്കുന്നതിനിടെ മിന്നലേറ്റ അഞ്ചു വയസ്സുകാരൻ റിഹാൻ യാത്രയായി; കളിക്കൂട്ടുകാരൻ മരുതേഷ് ജീവനുവേണ്ടി പൊരുതുന്നു

ബുർഹാൻ തളങ്കര

മംഗളൂരു : ദക്ഷിണ കന്നട ജില്ലയെ സങ്കടപ്പെടുത്തിയ വാർത്തയായിരുന്നു കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികൾ മിന്നലേറ്റ് ഗുരുതരാവസ്ഥയിലായത്. വാർത്ത സോഷ്യൽ മീഡിയയിൽ പരന്നതോടെ കുട്ടികളുടെ ജീവൻ തിരിച്ചു കിട്ടുവാൻ ജനങ്ങൾ പ്രാർത്ഥനയിലും ആയിരുന്നു.

വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റണ് അഞ്ച് വയസുകാരായ രണ്ടു കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളുരു ഇന്ദിരാനഗറിലെ മൻസീറിന്റെ മകൻ നിഹാൻ ( 5) ദൂർഗപ്പയുടെ മകൻ മരുതേഷ് (6) മിന്നലേറ്റതിനെതുടർന്ന് മംഗളുരുവിലെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.

മംഗളൂരു ഇന്ദിരാനഗറിലെ ഒരു വീടിന് മുന്നിൽ മറ്റ് കുട്ടികളോടൊപ്പം ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കെയാണ് ഇവർക്ക് മിന്നലേറ്റത്. ഇരുവരും അബോധാവസ്ഥയിലായി. ഉടൻ തന്നെ മറ്റ് കുട്ടികൾ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തി അപകടവിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ കുട്ടികളെ പ്രദേശത്തുള്ള ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മംഗളുരുവിലെ മറ്റൊരു സൂപ്പർ സ്‌പെഷാലിറ്റി ആശുപ്രതിയിലേക്ക് മാറ്റി.

എന്നാൽ നിഹാന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കുട്ടികൾക്ക് മിന്നലേറ്റതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതായും ഇത് തലച്ചാറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എല്ലാവിധത്തിലും ഞങ്ങൾ ശ്രമിച്ചു. പക്ഷേ സാധിച്ചില്ലെന്ന് സങ്കടത്തോടെയാണ് ഡോക്ടർമാർ പറയുന്നത്. ജീവനു വേണ്ടി പൊരുതുന്ന ദൂർഗപ്പയുടെ മകൻ മരുതേഷിന് വേണ്ടി ലോകം പ്രാർത്ഥിക്കണമെന്ന് ഡോക്ടർമാർ അപേക്ഷിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP