Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മഹാരാഷ്ട്രയിലെ ഓക്സിജൻ ചോർച്ചാദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

മഹാരാഷ്ട്രയിലെ ഓക്സിജൻ ചോർച്ചാദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ചോർച്ചയെ തുടർന്ന് ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ചു, അഞ്ചുലക്ഷം രൂപയുടെ ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ബുധനാഴ്ച ദുരന്തമുണ്ടായത്.

ആശുപത്രിയിലെ ഓക്സിജൻ സംഭരണ ടാങ്കറുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയായിരുന്നു. കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന 22 പേരാണ് ശ്വാസം കിട്ടാതെ മരിച്ചത്.

150 കോവിഡ് രോഗികളായിരുന്നു ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 23 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ദുരന്തത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ വെറുതെവിടില്ല. ദൗർഭാഗ്യകരമായ ഈ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP