Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഡൽഹി സർക്കാർ ഓക്സിജൻ ടാങ്കർ കൊള്ളയടിച്ചു'; ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി; എല്ലാ ടാങ്കറുകൾക്കും പൊലീസ് സുരക്ഷ നൽകാൻ ഉത്തരവ്; രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പുതിയ വിവാദം

'ഡൽഹി സർക്കാർ ഓക്സിജൻ ടാങ്കർ കൊള്ളയടിച്ചു'; ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി; എല്ലാ ടാങ്കറുകൾക്കും പൊലീസ് സുരക്ഷ നൽകാൻ ഉത്തരവ്; രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പുതിയ വിവാദം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടെ തങ്ങളുടെ ഓക്സിജൻ ടാങ്കർ ഡൽഹി സർക്കാർ കൊള്ളയടിച്ചെന്ന ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്ക് പോയ ഓക്സിജൻ ടാങ്കർ ഡൽഹി സർക്കാർ തട്ടിയെടുത്തു എന്നാണ് അനിൽ വിജ് ആരോപിക്കുന്നത്.

ഇതിനു പിന്നാലെ ഓക്സിജൻ സിലിണ്ടറുകളുമായി വരുന്ന വാഹനങ്ങൾക്കെല്ലാം പൊലീസ് സുരക്ഷ നൽകാനും മന്ത്രി ഉത്തരവിട്ടു.

ഫരീദാബാദിലേക്ക് പോവുകയായിരുന്ന രണ്ട് ടാങ്കുകളിൽ ഒന്ന് തടഞ്ഞുനിർത്തി ഡൽഹി സർക്കാർ ഓക്സിജൻ കൊള്ളയടിക്കുകയായിരുന്നു എന്നാണ് ആരോപണം.

We are being forced to give our oxygen to Delhi. First, we’ll complete our needs, then give to others. Yesterday, one of our O2 tankers was ed by Delhi Govt that was going to Faridabad. From now, I've ordered police protection for all tankers: Haryana Health Min Anil Vij pic.twitter.com/mJ7GPmGTqm

 — ANI (@ANI) April 21, 2021

'സർക്കാരുകൾ ഇതുപോലെ ഓക്സിജൻ മോഷ്ടിക്കാൻ തുടങ്ങിയാൽ അത് കുഴപ്പത്തിലേക്ക് നയിക്കും. ഇത് അങ്ങേയറ്റം അപലപനീയമാണ്'- ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ അനിൽ വിജ് പറഞ്ഞു.

തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് ഓക്സിജൻ നൽകിയതിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാൻ തങ്ങൾ തയ്യാറാണെന്നും അനിൽ വിജ് പറഞ്ഞു.

അതേസമയം വിജിന്റെ ആരോപണങ്ങൾക്ക് ഡൽഹി സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഓക്സിജൻ ദൗർലഭ്യത്തെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP