Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?; ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?'; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ 'നാല് ചോദ്യങ്ങൾ'

'സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?; ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?'; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ 'നാല് ചോദ്യങ്ങൾ'

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കായംകുളം സിറ്റിങ്ങ് എംഎൽഎ യു പ്രതിഭയുടെ ഫേസ്‌ബുക്ക് പേജിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റ് വിവാദമാകുന്നതിനിയെ എംഎൽഎയെ ട്രോളി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. 'ഹാപ്പി ഹസ്‌ബൻഡ്സ്' എന്ന സിനിമയിൽ സലീംകുമാർ അവതരിപ്പിച്ച ഡോക്ടർ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. കൺഫ്യൂഷൻ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുൽ പങ്കുവെച്ചിരിക്കുന്നു.

'നാല് ചോദ്യങ്ങൾ,
1) സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?
2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?
3) ഇനിയുള്ള പോസ്റ്റുകൾ ഇടുന്നത് ഹാക്കറോ, മുതലാളിയോ?
4) ഇനിയുള്ള പോസ്റ്റുകൾ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേർതിരിച്ചറിയും?' തുടങ്ങുന്നതാണ് ചോദ്യങ്ങൾ

നാല് ചോദ്യങ്ങൾ,1) സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ്...

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നായിരുന്നു യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്കിൽ വന്ന പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന കമന്റുകൾ വന്നതോടെ പോസ്റ്റ് എംഎൽഎ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്തു.



എന്നാൽ താൻ ഒരു ഫെയ്സ് ബുക്ക് പോസ്റ്റും പോസ്റ്റും ഇട്ടിട്ടില്ലെന്നും തന്റെ പേജ് ആരോ ഹൈജാക്ക് ചെയ്തതാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ യു പ്രതിഭാ എംഎ‍ൽഎ പ്രതികരിച്ചിരുന്നു. തന്റെ പോസ്റ്റാണെന്ന് കരുതി മനക്കോട്ട കെട്ടിയവർ സ്റ്റാന്റ് വിട്ടുപോകണമെന്നും പ്രതിഭ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുർവ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാൽ മിനുട്ടുകൾക്കുള്ളിൽ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളിൽ ചർച്ച ചൂടു പിടിച്ചു.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്നാണ് ഉയർന്ന വിമർശനം. പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമെന്റുകൾ വന്നതോടെ എംഎൽഎ തന്നെ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കാട്ടി പ്രതിഭ പൊലീസിൽ പരാതി നൽകി. എംഎൽഎയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന പ്രതികരണത്തിന് പിന്നാലെയാണ് പേജ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP