Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തികളിൽ ശക്തമായ പരിശോധന; നിയമലംഘനം നടത്തുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കും; പൊതുജനങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും; പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല; കോവിഡ് പ്രതിരോധത്തിന് ഡിഐജി തലത്തിൽ പ്രത്യേക സംഘം; ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും

അതിർത്തികളിൽ  ശക്തമായ പരിശോധന; നിയമലംഘനം നടത്തുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കും; പൊതുജനങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും; പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല; കോവിഡ് പ്രതിരോധത്തിന് ഡിഐജി തലത്തിൽ പ്രത്യേക സംഘം; ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസിന്റെ കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തിൽ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിർത്ഥി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കുവാൻ ഡിഐജി നിർദ്ദേശം നൽകി.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴിൽ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കർമ്മ പദ്ധതിക്കും രൂപം നൽകി.

1. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഓഫീസർമാരുടെ സേവനം ഉറപ്പാക്കും. സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ നിരീക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ ടീമുകളെ രൂപീകരിക്കും. മാർക്കറ്റുകൾ, ജംഗ്ഷനുകൾ, ഷോപ്പിങ് മാളുകൾ മുതലായ എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.

2. എല്ലാ ജില്ലാ പൊലീസ് മേധാവികൾക്ക് കീഴിലും ഡിസിആർബി, ക്രൈംബ്രാഞ്ച് മുതലായവയെ ഉൾപ്പെടുത്തി പ്രത്യേക യൂണിറ്റിൽ നിന്നുള്ള ഓഫീസർമാരെ കൂടെ ഉൾപ്പെടുത്തി 8-10 ടീമുകൾ രൂപീകരിക്കും, അവരുടെ സേവനവും ആവശ്യമായ സ്ഥലങ്ങളിൽ ലഭ്യമാക്കും.

3. ജനങ്ങൾക്ക് ബോധവത്കരണം നടത്തി വേണം പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത്. അവരുടെ സ്വൈര ജീവിതത്തിന് തടസമാകാൻ പാടില്ല.

4. കൂടുതൽ നിയമലംഘനം നടത്തുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും, പിഴ ചുമത്തുകയും ചെയ്യും.

5. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മാർക്കറ്റ് മോണിറ്ററിങ് കമ്മിറ്റിയുടെ സഹായവും പിൻതുണയും തേടും.

6. സംസ്ഥാന അതിർത്തികളിൽ ശക്തമായ പരിശോധന നടത്തും. 24 മണിക്കൂർ ഇവിടെ നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന് വേ ണ്ടി ഡ്രോൺ, സിസിടിവി മോണിറ്ററിങ് എന്നിവ നടത്തും.

7. പ്രതിരോധം നിരീക്ഷണം എന്നിവയ നടത്തുമ്പോൽ ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവർ നേരിട്ട് സ്ഥിതി?ഗതികൾ വിലയിരുത്തണം.

റേഞ്ച് ഡി.ഐ.ജിയുടെമേൽനോട്ടത്തിലുള്ള ഏകോപനം

1. ഒരു കൺട്രോൾ റൂമിൽ ഒരു എസ്ഐ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസറുടെ സേവനം ഉറപ്പാക്കും. ഓരോ 2 മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തും. നിയമലംഘനം കൂടുകയാണെങ്കിൽ ആ സ്ഥലങ്ങളിൽ എസ്എച്ച്ഒമാരുടെ സേവം ഉറപ്പാക്കും.


2. മുകളിലുള്ള നിർദ്ദേശങ്ങൾ അവരുടെ എസ്‌പിയുമായി ചർച്ച ചെയ്യുകയും അവരുമായിചേർന്ന് തുടർ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

3. സ്‌പെഷ്യൽ ബ്രാഞ്ചിലെ ഡിവൈഎസ്‌പി / എസിമാരുടെ സേവനം പരിശോധനയിൽ ഉറപ്പാക്കും.


4. എൻഫോഴ്സ്മെന്റ് മോശമായ മേഖലകളിൽ ഡിഐജിതലത്തിൽ തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കും.

മുൻ കരുതൽ

1. പൊതുജനങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും. . പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല.

2. ആളുകൾ സുരക്ഷാ പ്രോട്ടോക്കോൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ല.

3. പൊതു ജനങ്ങളുടെ സുരക്ഷയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കും. വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് കരുതി പൊലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കരുത്. ഓരോ വ്യക്തിയും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP