Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശനിയും ഞായറും അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം; സർക്കാർ ഓഫീസിൽ പകുതി ജീവനക്കാർ മാത്രം; വർക്ക് ഫ്രംഹോം വീണ്ടും വേണം; അതിർത്തികളിൽ പരിശോധനയും കർശനം; കോവിഡിനെ നേരിടാൻ ലോക്ഡൗണിന് സമാനമായ നടപടികൾ; വാക്‌സിനേഷനും ഊർജ്ജിതമാക്കും; എല്ലാം പിണറായി വിശദീകരിക്കും

ശനിയും ഞായറും അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം; സർക്കാർ ഓഫീസിൽ പകുതി ജീവനക്കാർ മാത്രം; വർക്ക് ഫ്രംഹോം വീണ്ടും വേണം; അതിർത്തികളിൽ പരിശോധനയും കർശനം; കോവിഡിനെ നേരിടാൻ ലോക്ഡൗണിന് സമാനമായ നടപടികൾ; വാക്‌സിനേഷനും ഊർജ്ജിതമാക്കും; എല്ലാം പിണറായി വിശദീകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്. അപ്പോൾ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തു.

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ നിർദേശമുണ്ടായി. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വാക്സിൻ വിതരണത്തിൽ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേർക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്സിനേഷൻ നടത്താനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയി നടത്താനും നിർദ്ദേശം വന്നിട്ടുണ്ട്.

വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ളവയിൽ 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ ജോലിക്കെത്തിയാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈകിട്ട് ആറുമണിക്ക് നടത്തുന്ന പത്രസമ്മേളനത്തിൽ നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ അറിയിക്കും.

വയനാട്ടില്ലെ എല്ലാ കേരള - തമിഴ്‌നാട് അതിർത്തികളിലുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളിലും പരിശോധന തുടങ്ങി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയെല്ലാം അതിർത്തിയിൽ വച്ച് തന്നെ പരിശോധന നടത്തുകയാണ്. പൊലീസും റവന്യു വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രതിരോധവും നിയന്ത്രണവും കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പൊലീസിനെയും വിന്യാസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണം. കോവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്‌സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്‌സീൻ നൽകുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.

ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്‌സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്‌സീൻ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP