Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവോണം ഉണ്ണാൻ എത്തിയ സഹോദര ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു; പിടിച്ചു മാറ്റാൻ എത്തിയ അമ്മയേയും അടിച്ചു; കണ്ടു നിന്ന അനുജൻ കിട്ടിയ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു; എല്ലാം അബദ്ധത്തിൽ സംഭവിച്ചതെന്ന് കുറ്റസമ്മത മൊഴി; ഭാരതിപൂരത്തെ കൊല പുറത്തെത്തിച്ചത് പൊന്നമ്മയുടെ ജേഷ്ഠത്തിയുടെ മകൻ; നാലു മാസം മുമ്പ് അറിഞ്ഞ സത്യം റോയി പറഞ്ഞതിന് പിന്നിലും കുടുംബ കലഹം

തിരുവോണം ഉണ്ണാൻ എത്തിയ സഹോദര ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു; പിടിച്ചു മാറ്റാൻ എത്തിയ അമ്മയേയും അടിച്ചു; കണ്ടു നിന്ന അനുജൻ കിട്ടിയ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു; എല്ലാം അബദ്ധത്തിൽ സംഭവിച്ചതെന്ന് കുറ്റസമ്മത മൊഴി; ഭാരതിപൂരത്തെ കൊല പുറത്തെത്തിച്ചത് പൊന്നമ്മയുടെ ജേഷ്ഠത്തിയുടെ മകൻ; നാലു മാസം മുമ്പ് അറിഞ്ഞ സത്യം റോയി പറഞ്ഞതിന് പിന്നിലും കുടുംബ കലഹം

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: കൊല്ലം ഭാരതീപുരത്ത് രണ്ടര വർഷം മുമ്പ് സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുമ്പോൾ നിർണ്ണായകമാകുന്നത് റോയിയുടെ വെളിപ്പെടുത്തലുകൾ. പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ഷാജി പീറ്ററിന്റെ അമ്മയുടെ ജേഷ്ഠത്തിയുടെ മകനാണ് റോയി. സംഭവത്തിൽ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു.

ഒരിക്കലും റോയിയുടെ മരണം പുറത്തു വരില്ലെന്നായിരുന്നു പൊന്നമ്മയുടേയും സജിന്റേയും കണക്കു കൂട്ടൽ. ഇതെല്ലാം റോയിയുടെ സത്യം പറയൽ പൊളിയിച്ചു. മൃതദേഹ അവശിഷ്ടം കണ്ടെത്തിയതോടെ തെളിവുമായി. വെറുമൊരു ചാക്കും എല്ലിൻ കഷ്ണവുമാണ് കിട്ടിയത്. അതുകൊണ്ട് ഡി എൻ എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് റോയി ആണെന്ന് ഉറപ്പിക്കും. അറസ്റ്റിലായ അമ്മ പൊന്നമ്മയുടെ സാമ്പിൾ ഉപയോഗിച്ചാകും പരിശോധന.

റോയിയുടെ മൃതദേഹം കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തതിരുന്നു. ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. എല്ലിൻ കഷണങ്ങൾ പൊലീസിന് ലഭിച്ചു. കൂടാതെ അവശിഷ്ടത്തിനൊപ്പം ചെരുപ്പും കുരിശും കിട്ടിയിട്ടുണ്ട്. ഇതും റോയിയുടേതാണെന്നാണ് സൂചന. ഷാജി പീറ്ററുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018ലെ തിരുവോണദിവസമാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ പിടിക്കപ്പെടില്ലെന്നും കരുതി. നിരവധി കേസുകളിൽ പ്രതിയായതിനാൽ പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.

അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമർശിക്കപ്പെട്ടു. പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പത്തനംതിട്ടപുനലൂർ ഡിവൈ.എസ്‌പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കുറ്റ സമ്മതവും നടത്തി.

ഭാരതീപുരം കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്ന് സജിൻ പറയുന്നു. ഭാര്യയെയും അമ്മയെയും മർദ്ദിക്കാനുള്ള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണ് ഷാജി കൊല്ലപ്പെട്ടതെന്നാണ് സഹോദരന്റെ മൊഴി. സംഭവത്തിൽ സജിന് പുറമേ അമ്മയും ഭാര്യയും കേസിൽ പ്രതികളാകും. കൊലപാതകം നടന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടിയാണ് രണ്ടു വർഷക്കാലം കൊലപാതക വിവരം പുറത്തറിയാതെ സൂക്ഷിക്കാൻ കുടുംബത്തിന് സഹായമായത്.

2019ലെ തിരുവോണനാളിലാണ് സഹോദരന്റെ ആക്രമണത്തിൽ കൊല്ലം ഭാരതീപുരം സ്വദേശി ഷാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള ഷാജിയുടെ സഹോദരൻ സജിന്റെ മൊഴിയനുസരിച്ച് തിരുവോണനാളിൽ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം. വീട്ടിൽ ഓണമുണ്ണാൻ എത്തിയ സജിന്റെ ഭാര്യ ആര്യയയെ ഷാജി ആക്രമിക്കാൻ ശ്രമിച്ചു. പിടിച്ചു മാറ്റാൻ വന്ന അമ്മ പൊന്നമ്മയെയും അടിച്ചു. അക്രമാസക്തനായ ഷാജിയെ പിന്തിരിപ്പിക്കാൻ കമ്പിവടി കൊണ്ട് കൊടുത്ത അടിയേറ്റ് ഷാജി മരിക്കുകയായിരുന്നെന്നാണ് സജിൻ പൊലീസിനോട് പറഞ്ഞത്.

ഷാജി മരിച്ചെന്നറിഞ്ഞതോടെ കിണറിനു സമീപം കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കുഴിക്കു മുകളിൽ കോൺക്രീറ്റ് ചെയ്ത് മണ്ണിട്ട് മൂടിയെന്നും സജിൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അയൽപക്കത്തെങ്ങും മറ്റ് വീടുകൾ ഇല്ലാതിരുന്നതും കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ കാരണമായി. എന്നാൽ നാലുമാസം മുമ്പ് വീട്ടിലെത്തിയ ബന്ധുവിനോട് ഷാജിയുടെ അമ്മ പൊന്നമ്മ കൊലപാതക വിവരം സൂചിപ്പിച്ചതാണ് വിനയായത്. പൊന്നമ്മയും മരുമകളും തമ്മിലെ തർക്കത്തിനിടെ ഉണ്ടായ പരാമർശമാണ് ഈ സാഹചര്യമുണ്ടാക്കിയത്.

സ്ഥിരം മദ്യപാനിയായ ഇയാൾ കുടുംബവുമായി എന്തോ ചെറിയ കാര്യത്തിന് തെറ്റിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്വപ്നത്തിൽ ഷാജിയെത്തി കൊലപാതക വിവരം തന്നോട് പറഞ്ഞെന്നാണ് ബന്ധുവിന്റെ മൊഴിയെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. കസ്റ്റഡിയിലുള്ള സജിനെതിരെ കൊലപാതക കുറ്റവും അമ്മ പൊന്നമ്മയ്ക്കും ഭാര്യ ആര്യയ്ക്കുമെതിരെ തെളിവു നശിപ്പിക്കലിനുമാകും പൊലീസ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP