Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമം; ആലപ്പുഴ എസ് പിക്ക് പരാതി നൽകി യു പ്രതിഭ എംഎൽഎ എംഎൽഎ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്ത നിലയിൽ; ആലപ്പുഴ സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമായി കായംകുളം എംഎൽഎ സൂചിപ്പിച്ച 'ചട്ടനും പൊട്ടനും'

ഫേസ്‌ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമം; ആലപ്പുഴ എസ് പിക്ക് പരാതി നൽകി യു പ്രതിഭ എംഎൽഎ എംഎൽഎ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്ത നിലയിൽ; ആലപ്പുഴ സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമായി കായംകുളം എംഎൽഎ സൂചിപ്പിച്ച 'ചട്ടനും പൊട്ടനും'

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇന്നലെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റുകൾക്ക് പിന്നാലെ തന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി എംഎൽഎ യു പ്രതിഭ. ആലപ്പുഴ എസ്‌പിക്ക് കായംകുളം എംഎൽഎ പരാതിയും നൽകി. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു അപകീർത്തിപ്പെടുത്തുന്നുവെന്നാണ് എംൽഎയുടെ പരാതി. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്നാണ് ആവശ്യം. എംഎൽഎയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തിരിക്കുകയാണ്.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം എംഎൽഎയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ രാഷ്ട്രീയ കമന്റുകളുമായി എത്തിയതോടെ എംഎൽഎ പോസ്റ്റ് നീക്കം ചെയ്തു. ഇതിന് പിന്നാലെ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണ പോസ്റ്റുമെത്തി. എന്നാൽ പിന്നീട് വീശദീകരണ പോസ്റ്റും പിൻവലിക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ എംഎൽഎ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നായിരുന്നു ആദ്യം പ്രതിഭ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന കമന്റുകൾ വന്നതോടെ ഈ പോസ്റ്റ് എംഎൽഎ നീക്കി. തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണവും എംഎൽഎ ഫേസ്‌ബുക്കുലൂടെ നൽകി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുർവ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാൽ മിനുട്ടുകൾക്കുള്ളിൽ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളിൽ ചർച്ച ചൂടു പിടിച്ചു.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന കുറിപ്പാണ് പ്രതിഭ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണിതെന്നാണ് ഉയർന്ന വിമർശനം. പോസ്റ്റിന് താഴെ സിപിഐഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമെന്റുകൾ വന്നതോടെ എംഎൽഎ തന്നെ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ എഡിറ്റഡ് ഹിസ്റ്ററിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇത് എംഎൽഎ ഓർക്കാതെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം തന്റെ ഫോട്ടോ പോസ്റ്റ് അതിൽ എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളത്. സംഭവം വിവാദമായതോടെ സിപിഐഎം നേതൃത്വം എംഎൽഎയെ വിളിച്ച് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ സൂചന. എംഎൽഎ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ഏറെ നാളായി മന്ത്രി ജി സുധാകരനും എംഎൽഎ അഡ്വ.യു പ്രതിഭയും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിപിഐഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്‌ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന എസ്എഫ്‌ഐ മുൻ വനിതാ നേതാവിന്റെ പരാതി കൂടി ഉയർന്നതോടെയാണ് എംഎൽഎ മന്ത്രിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP