Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലീം മടവൂർ തോന്ന്യവാസിയും.... ഉസ്താദുമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്; കാന്തപുരത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഈ വിദ്വാന്റെ പണി എല്ലാവർക്കും അറിയാമെന്നും പരിഹാസം; ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റിനെതിരെ ഫേസ്‌ബുക്കിൽ മോശം പരാമർശവുമായി രഘുനാഥ്

സലീം മടവൂർ തോന്ന്യവാസിയും.... ഉസ്താദുമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്; കാന്തപുരത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഈ വിദ്വാന്റെ പണി എല്ലാവർക്കും അറിയാമെന്നും പരിഹാസം; ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റിനെതിരെ  ഫേസ്‌ബുക്കിൽ മോശം പരാമർശവുമായി രഘുനാഥ്

കെ വി നിരഞ്ജൻ

 കോഴിക്കോട്: ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ തോന്ന്യവാസിയും പ്രകൃതി വിരുദ്ധ പ്രവർത്തനത്തിന്റെ ഉസ്താദുമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥിന്റെ ആക്ഷേപം. കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ നിരന്തരം പരാതികൾ നൽകിയതിനെ തുടർന്നാണ് സലീം മടവൂരിനെതിര ആരോപണവുമായി മുരളീധര പക്ഷക്കാരൻ കൂടിയായ രഘുനാഥ് രംഗത്തെത്തിയത്.

'സലീം മടവൂർ തോന്ന്യവാസിയാണെന്ന് സ്വയം തെളിയിക്കുകയാണ്. അന്തസ്സില്ലാത്ത പ്രവർത്തികൾ നിർത്തണം. കാന്തപുരം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഈ വിദ്വാന്റെ പണി എല്ലാവർക്കും അറിയാം. പ്രകൃതി വിരുദ്ധ പ്രവർത്തനത്തിന്റെ ഉസ്താദാണ് ഇവൻ. ആരെയൊ സന്തോഷിപ്പിക്കുവാൻ വേണ്ടിയുള്ള വെപ്രാളമാണ് ഇവൻ നടത്തുന്നത്. ഇവന്റെ കേളീവിലാസങ്ങൾ ആ നാട്ടുകാർക്ക് അറിയാം. മോശം ഏർപ്പാടാണ് ഇവൻ നടത്തി കൊണ്ടിരിക്കുന്നത്. ഇവന്റെ കൈയിലിരിപ്പ് മോശമാണെന്നും' രഘുനാഥ് ഫേസ് ബുക്കിൽ കുറിച്ചു.

കാന്തപുരത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ പ്രകൃതി വിരുദ്ധന പ്രവർത്തനം നടത്തുന്നയാളാണെന്ന് പറഞ്ഞതിലൂടെ ആ സ്ഥാപനത്തെ കൂടിയാണ് രഘുനാഥ് അധിക്ഷേപിച്ചതെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്. വി മുരളീധരനെതിരെ അടുത്തിടെ നിരവധി ആരോപണങ്ങൾ സലീം മടവൂർ ഉയർത്തിയിട്ടുണ്ട്. പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ ജാതീയമായി അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൽവൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പി ജയരാജൻ അണികളെക്കൊണ്ട് പാണൻ പാട്ട് പാടിക്കുകയാണെന്ന മുരളീധരന്റെ ആരോപണത്തെത്തുടർന്നായിരുന്നു സലീമിന്റെ മറുപടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ പ്രചരണത്തിന് മുരളീധരനെ ക്ഷണിക്കാതിരുന്നത് സ്ത്രീകളുടെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ്. കഴക്കൂട്ടത്തടക്കം മുരളീധരനെ പ്രചരണ രംഗത്ത് നിന്നും മാറ്റി നിർത്തിയിരുന്നു. ഇപ്പോൾ സാന്നിധ്യം അറിയിക്കാൻ എല്ലാ സംഘ് പരിവാർ നേതാക്കളും ചെയ്യുന്നത് പോലെ വിവരക്കേട് വിളിച്ചു പറഞ്ഞ് വിവാദമുണ്ടാക്കി ആളാവുകയാണ് മുരളീധരനെന്നും സലീം മടവൂർ പറഞ്ഞിരുന്നു. ഇതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ചാക്ഷേപിച്ചതിരെ വി. മുരളീധരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. നാം അഭിമാനിക്കുന്ന ഭാരതീയ സംസ്‌കാരത്തിനും മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനും കളങ്കമുണ്ടാക്കുന്നതാണ് മുരളീധരന്റെ പരാമർശമെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

മുരളീധരൻ തന്നെ ഇത് രണ്ട് പദങ്ങളാണെന്നു ട്വീറ്റിൽ പറഞ്ഞിരിക്കുന്നതിനാൽ ഇത് അധിക്ഷേപാർഹമായ പദപ്രയോഗമാണെന്ന് വ്യക്തമാണ്. നാളെ പൊതുജനങ്ങൾ ഭരണകർത്താക്കളെ ഇഡിയറ്റ്, റാസ്‌കൽ പോലുള്ള മോശം വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കാൻ തുടങ്ങിയാൽ സമൂഹത്തെയാകെ ബാധിക്കുന്ന സാംസ്‌കാരികാധ പതനമാണുണ്ടാവുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

യു എ ഇ യിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം ആസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിംഗിൽ, പി ആർ കമ്പനി മാനേജർ സ്മിതാ മേനോനെ പങ്കെടുപ്പിച്ചതിനെതിരെയും മുരളീധരനെതിരെ പരാതി നൽകിയത് സലീം മടവൂരായിരുന്നു. വി മുരളീധരൻ ചട്ടം ലംഘിച്ചുവെന്നും സ്മിത ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച മറുപടി വ്യക്തമാക്കുന്നുവെന്നും സലിം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സ്മിതാ മേനോൻ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതമായിരുന്നു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP