Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്; വരുന്ന മൂന്നാഴ്ച നിർണായകം; വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർഷവർധൻ സിങ്; രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിലെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നും മന്ത്രി

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്;  വരുന്ന മൂന്നാഴ്ച നിർണായകം; വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർഷവർധൻ സിങ്; രാജ്യത്ത് ട്രെയിൻ ഗതാഗതം നിർത്തിലെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നും മന്ത്രി

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് ഇപ്പോൾ ഉണ്ടായ കൊവിഡിന്റെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സർക്കാർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേശീയ ലോക്ക് ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ധൃതി കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രീ പീയുഷ് ?ഗോയൽ പറഞ്ഞു. രാജ്യത്ത് ട്രെയിൻ സർവ്വീസ് നിർത്തി വയ്ക്കാൻ ആലോചിക്കുന്നില്ല. ഇതേക്കുറിച്ച് തൊഴിലാളികൾക്ക് ആശങ്ക വേണ്ട. നാട്ടിലേക്ക് മടങ്ങാനായി ഡൽഹിയടക്കമുള്ള ന?ഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP