Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് ലക്ഷത്തിൽ അധികം രോഗികൾ തുടർച്ചയായി ഉണ്ടാകുന്നത് ആറാം ദിവസം; 24 മണിക്കൂറിനിടെ 1,761 കോവിഡ് മരണങ്ങളും; ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; രാജ്യത്തെ ഉൾപ്പെടുത്തിയത് ലെവൽ-4 പട്ടികയിൽ

രണ്ട് ലക്ഷത്തിൽ അധികം രോഗികൾ തുടർച്ചയായി ഉണ്ടാകുന്നത് ആറാം ദിവസം; 24 മണിക്കൂറിനിടെ 1,761 കോവിഡ് മരണങ്ങളും; ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; രാജ്യത്തെ ഉൾപ്പെടുത്തിയത് ലെവൽ-4 പട്ടികയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായ ആറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,80,530 ആയി ഉയർന്നു. നിലവിൽ 12,71,29,113 പേർക്ക് വാക്‌സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,31,08,582 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

20,31,977 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,53,21,089 ആണ്. ഇതുവരെ രാജ്യത്ത് 12,71,29,113 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. അതിനിടെ കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ ഉത്തർപ്രദേശിലെ ലഖ്‌നൗ അടക്കമുള്ള നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത. ഏപ്രിൽ 14 മുതൽ 15 ദിവസത്തേക്ക് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.

തമിഴ്‌നാട്ടിലും കേരളത്തിലും പ്രഖ്യാപിച്ച രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ചൊവ്വാഴ്ച നിലവിൽവരും. തമിഴ്‌നാട്ടിൽ വിനോദസഞ്ചാര മേഖലകളിലും കടൽക്കരകളിലും പാർക്കുകളിലും സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. കോവിഡ് ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രികളിൽ നീക്കിവെച്ച കിടക്കകളിൽ 80 ശതമാനത്തിലും രോഗികളെ പ്രവേശിപ്പിച്ചുകഴിഞ്ഞതായി സർക്കാർ വ്യക്തമാക്കി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുമ്പോഴാണ് ഈ സ്ഥിതി. കോവിഡ് ചികിത്സയ്ക്കായി 270 കോച്ചുകൾ സജ്ജീകരിക്കാമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 4300 രോഗികളെ കിടത്താൻ ആവശ്യമായ സൗകര്യം ഈ കോച്ചുകളിൽ ഒരുക്കാൻ കഴിയും.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക

അതേസമയം രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റേതാണ് (സി.ഡി.സി) നിർദ്ദേശം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്റെ ഭാഗമാകരുത് തുടങ്ങിയ മാർഗനിർദ്ദേശങ്ങളും യാത്രക്കാർക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ ലെവൽ-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP