Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരെയും കക്ഷിയാക്കാനുള്ള അധികാരം പരാതിക്കാരനില്ല; ഉപഭോക്തൃ കമ്മിഷൻ

ആരെയും കക്ഷിയാക്കാനുള്ള അധികാരം പരാതിക്കാരനില്ല; ഉപഭോക്തൃ കമ്മിഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരെയും കക്ഷിയാക്കാനുള്ള അധികാരം പരാതിക്കാരനില്ലെന്ന് ഉപഭോക്തൃ കമ്മിഷൻ. ആരെ കക്ഷിയാക്കണമെന്ന വിവേചനാധികാരം പരാതിക്കാരനാണെന്ന കീഴ്കോടതി വിധി നിയമവിരുദ്ധവും സുപ്രീംകോടതി വിധിക്ക് എതിരാണെന്നും സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ പറഞ്ഞു. പരാതിക്കാരന് ആരെയും ഒരു പരാതിയിൽ എതിർ കക്ഷിയാക്കാമെന്ന നിലവന്നാൽ അരാജകത്വത്തിലേക്ക് നീങ്ങും. കോടതിക്കാണ് വിവേചനാധികാരം എന്നും ഉത്തരവിൽ പറയുന്നു. കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വലിയവേളി സ്വദേശി എസ്. സുഭാഷിന്റെ പരാതിയിൽ ജില്ലാ ഉപഭോക്തൃകോടതിയുടെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന കമ്മിഷന്റെ വിധി.

കേശവദാസപുരത്തെ ദൃഷ്ടി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽനിന്ന് വാങ്ങിയ ലെൻസിന് പോരായ്മയുണ്ടെന്ന് കാണിച്ച് കടയ്‌കെതിരേ നൽകിയ പരാതിയിൽ കണ്ണ് പരിശോധിച്ച ഡോക്ടർ ജി.കെ. പ്രദീപിനെയും കേശവദാസപുരത്തെ ചൈതന്യ കണ്ണാശുപത്രിയെയും എതിർ കക്ഷിയാക്കിയിരുന്നു. പരാതിക്കാരന്റെ ആവശ്യപ്രകാരം കക്ഷി ചേർത്തതിനെതിരേ ഡോക്ടറും ആശുപത്രിയും പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു.

സംസ്ഥാന കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, അംഗങ്ങളായ ടി.എസ്‌പി. മൂസത്, രഞ്ജിത്ത് ആർ., ബീനാകുമാരി എ., കെ.ആർ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഡോക്ടർക്കോ ആശുപത്രിക്കോ എതിരേ പണമോ പരിഹാരമോ ചോദിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഇരുവരെയും കക്ഷിയാക്കിയ ഉത്തരവ് റദ്ദ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP