Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽഡി ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്; 54 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം ഉടൻ

എൽഡി ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്; 54 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം ഉടൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 54 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

എൽഡി ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, അസി. പ്രഫസർ (കൗമാരഭൃത്യ, രോഗനിധാൻ, ശാലക്യതന്ത്ര, ശല്യതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീരോഗ്, ദ്രവ്യഗുണ, സ്വസ്ഥവൃത, കായചികിത്സ, ക്രിയാശരീർ, രചനശരിർ, അഗധതന്ത്ര ആൻഡ് വിധി ആയുർവേദ), നഴ്‌സിങ് ട്യൂട്ടർ, സ്റ്റേറ്റ് ടാക്‌സ് ഓഫിസർ, അസി.എൻജിനീയർ, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ, ജൂനിയർ മാനേജർ (അക്കൗണ്ട്‌സ്), ലക്ചറർ ഗ്രേഡ് 2 (ഹോം സയൻസ്), റിസർച് അസിസ്റ്റന്റ് (ന്യുമിസ്മറ്റിക്‌സ്), ആർട്ടിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, അസി.എൻജിനീയർ (സിവിൽ), ഓവർസീയർ ഗ്രേഡ് 3/ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് 3, ബീ കീപ്പിങ് ഫീൽഡ്മാൻ, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ,മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, സർജന്റ്, ലബോറട്ടറി ടെക്‌നിഷ്യൻ ഗ്രേഡ് 2, അറ്റൻഡർ, ക്ലാർക്ക്, അസി.പ്രഫസർ (ഫിസിയോളജി, ഫാർമക്കോളജി, ബയോകെമിസ്ട്രി, അനാട്ടമി, ന്യൂറോളജി, മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി, പീഡിയാട്രിക് സർജറി, പിഡോഡോൻഡിക്‌സ്, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, പീരിയോഡോൻഡിക്‌സ്, പത്തോളജി) അസിസ്റ്റന്റ് സർജൻ/ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, മാനേജർ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഫീൽഡ് ഓഫിസർ, ഹൈസ്‌കൂൾ ടീച്ചർ (അറബിക്), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യുപിഎസ്, എൽപിഎസ്, എൽപി സ്‌കൂൾ ടീച്ചർ (കന്നട മാധ്യമം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം ഇറക്കുക.

  •  മിൽമയിൽ ടെക്‌നിഷ്യൻ ഗ്രേഡ് 2 (ഇലക്ട്രിഷ്യൻ) തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
  • അസി.പ്രഫസർ ഇൻ നെഫ്രോളജി, അസി.പ്രഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/ടെക്‌നിക്കൽ അസിസ്റ്റന്റ് (പട്ടിക വർഗം)തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
  •  ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ന്യൂറോളജി എൽസി/ആംഗ്ലോ ഇന്ത്യൻ), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഹിന്ദിജൂനിയർപട്ടികവർഗക്കാർക്കുള്ള നിയമനം) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
  • അസി. പ്രഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.
  •  ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർബോട്ടണി പട്ടികജാതി/ വർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ സംസ്‌കൃതം (സാഹിത്യ) തസ്തികയിലേക്കു വിവരണാത്മക പരീക്ഷ നടത്തും. വിവിധ ജില്ലകളിൽ ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ തസ്തികയിലേക്ക് ഒഎംആർ പരീക്ഷ നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP