Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം

കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുന്നതിടയിലാണ് മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നിർദേശിച്ചത്. ശ്മശാനത്തിൽ ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകുന്ന മുസ്ലീമായ വോളണ്ടിയർക്കാണ് വിലക്ക് കൽപ്പിച്ചത്.

ബിജെപിയുടെ ഒരു നേതാവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ അന്ത്യകർമങ്ങൾക്കായി എത്തിയപ്പോഴാണ് മുസ്ലിം വളണ്ടിയർ ഇവിടെ സഹായിക്കാനെത്തുന്നത് തടഞ്ഞത്. .ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകൾക്ക് ഒരിക്കലും മുസ്ലീങ്ങൾ ഭാഗമാവാൻ പാടില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞതായാണ് ആരോപണം.

കൂടുതൽ മുസ്ലിം യുവാക്കളെ ഇയാൾ ശ്മശാനത്തിലെത്തിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞുവെന്നും ആരോപണം ഉണ്ട്. നല്ല കാര്യങ്ങൾക്ക് സഹായിക്കുന്നത് ശരിയാണ്. പക്ഷേ മതപരമായ ചടങ്ങുകളിൽ ഇടപെടുന്നത് സ്വാഗതാർഹമല്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞതായാണ് ആരോപണം ഉയർന്നിട്ടുള്ളത്.

ഒരു അന്യമതസ്ഥന് ഒരിക്കലും ഹിന്ദുക്കളുടെ ചടങ്ങുകളെ കുറിച്ചറിയില്ല. ഇക്കാര്യം ശ്മശാന അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇയാൾ ഇവിടേക്ക് വേണ്ട കാര്യങ്ങൾ നൽകാം. പക്ഷേ ശ്മശാനത്തിന് അകത്തേക്ക് പ്രവേശിക്കേണ്ട കാര്യമില്ലെന്നും ബിജെപിയുടെ വഡോദര സിറ്റി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു.

കോവിഡ് കാലത്ത് ഏറ്റവുമധികം സഹായങ്ങൾ ചെയ്തത് മുസ്ലീങ്ങളായിരുന്നു. ഇത് കുറച്ചായി തുടങ്ങിയിട്ട്. എന്നാൽ ബിജെപി ഈ വിഷയത്തിൽ ഇപ്പോഴാണ് പ്രശ്നമുണ്ടാക്കിയത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാൽ ബിജെപി ഈ വിഷയം അറിയില്ലായിരുന്നു. ശവസംസ്‌കാരം നടത്തുന്നത് ഹിന്ദുക്കളായിരിക്കണം. അത് മാത്രമാണ് തങ്ങൾക്കുള്ള നിബന്ധന. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും വിജയ് ഷാ പറഞ്ഞു.

ശ്മശാനത്തിനുള്ളിൽ ഇരുന്നയാൾ നോമ്പുകാലമായതുകൊണ്ട് തൊപ്പി ധരിച്ചിരുന്നു. അതാണ് ബിജെപി പ്രശ്നമാക്കുന്നത്. ഇയാൾ കഴിഞ്ഞ ഒരുവർഷമായി ഇവിടെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. അതിനും രണ്ട് ദശാബ്ദം മുമ്പ് തന്നെ ഇയാൾ ഇവിടെ ജോലിയെടുക്കുന്നുണ്ട്. മുസ്ലീങ്ങൾ ചേർന്ന് ആയിരം മൃതദേഹങ്ങൾ ഇക്കാലയളവിൽ സംസ്‌കരിച്ചിട്ടുണ്ട്. ആരും അവരെ ചോദ്യം ചെയ്തിരുന്നില്ലെന്ന് ശ്മശാന അധികൃതർ പറഞ്ഞു.

അതേസമയം ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ എതിർപ്പുയർന്നിട്ടുണ്ട്. വഡോദർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കേയൂർ റോക്കാദിയ പാർട്ടി നേതാക്കളുടെ പ്രവർത്തനം ശരിയായില്ലെന്ന് പറഞ്ഞു. കൊവിഡിന്റെ ശക്തി ഏറ്റവും ശക്തമായി നിൽക്കുകയാണ്.

സമൂഹ താൽപര്യം മുൻനിരത്തി വിവിധ മതവിഭാഗങ്ങൾ ഒരുമിച്ച് നിൽക്കണം. വിവാദ വിഷയം ബിജെപിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അത് പരിഹരിക്കുമെന്നും റോക്കാദിയ പറഞ്ഞു.

പാർട്ടി നേതാക്കൾ മുസ്ലീങ്ങളോട് ശ്മശാനത്തിൽ കയറേണ്ടെന്ന് പറഞ്ഞത് നാണക്കേടാണ്. ഈ സമയത്ത് മതപരമായ വിഷയങ്ങൾ കൂടിക്കലർത്തരുത്. കഴിഞ്ഞ ഒരു വർഷമായി വഡോദരയിലെ മുസ്ലിം സഹോദരങ്ങൾ എല്ലാ വിധ സഹായങ്ങളും മുനിസിപ്പൽ കോർപ്പറേഷന് വേണ്ടി ചെയ്യുന്നുണ്ടെന്നും മേയർ ഓർമിപ്പിച്ചു.

അതേ സമയം ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞതോടെ ആതുരാലയമായി മാറുകയാണ് ഗുജറാത്തിലെ മസ്ജിദുകൾ.



വഡോദരയിലെ തന്ദൽജ മേഖലയിലെ ദാറുൽ ഉലൂം മസ്ജിദാണ് കോവിഡ് രോഗികൾക്ക് 142 കിടക്കകളുള്ള 'ആശുപത്രി'യായി മാറിയത്. ജാതിയും മതവുമില്ലാതെയാണ് രോഗികൾക്ക് പ്രവേശനം നൽകുന്നതെന്ന് ദാറുൽ ഉലൂം മാനേജിങ് ട്രസ്റ്റി ആരിഫ് ഹകീം ഫലാഹി പറയുന്നു.

കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും താൽക്കാലിക ആശുപത്രികളാക്കാൻ അനുമതി നിഷേധിച്ചപ്പോൾ ദാറുൽ ഉലൂം മസ്ജിദ് 192 കിടക്കകളുമായി രോഗികളെ എതിരേറ്റിരുന്നു.



ഏറ്റവും ഗുരുതരാവസ്ഥയിലായ രോഗികളെയാണ് ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ആ കൂട്ടത്തിലുണ്ടായിരുന്നു. ധാരാളം പഴങ്ങളും ഉണങ്ങിയ പഴങ്ങളും പാലും ബിസ്‌ക്കറ്റും നിറച്ച റഫ്രിജറേറ്ററുകൾ മസ്ജിദ് ഭാരവാഹികൾ ഒരുക്കിയിരുന്നു. ഇക്കുറിയും അതെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹകീം ഫലാഹി പറഞ്ഞു.

മോഗൾവാഡയിലെ മസ്ജിദ് 50 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ഈ ആരാധനാലയം രോഗികൾക്ക് ആശ്വാസമേകുന്നത്. സ്വാമി നാരായൺ ക്ഷേത്രവും നിരവധി കിടക്കകളുള്ള കോവിഡ് ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഐ.സി.യു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP