Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കിടെ മോഷണം പതിവാക്കിയ രണ്ടു സ്ത്രീകൾ കോട്ടയ്ക്കലിൽ പിടിയിൽ; പ്രതികൾക്കെതിരെ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ കേസ്

യാത്രക്കിടെ മോഷണം പതിവാക്കിയ രണ്ടു സ്ത്രീകൾ കോട്ടയ്ക്കലിൽ പിടിയിൽ; പ്രതികൾക്കെതിരെ  തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: യാത്രക്കിടെ മോഷണം പതിവാക്കിയ രണ്ടു സ്ത്രീകൾ കോട്ടയ്ക്കലിൽ പിടിയിൽ. തമിഴ്‌നാട്ടിൽ മോഷണം തൊഴിലാക്കിയ സംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് തൊണ്ടി മുതലുമായി കോട്ടക്കൽ പൊലീസ് പിടികൂടി. ധർമ്മപുരി സ്വദേശികളായ പാർവദി (46) നന്ദിനി സംഗീത (45) എന്നിവരെയാണ് പിടികൂടിയത്. ഇവർ രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹകരണത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടത്താണിയിൽ നിന്നും ചങ്കുവെട്ടി യിലേക്കുള്ള യാത്രക്കിടെ പറമ്പിലങ്ങാടി സ്വദേശിനിയായ ഒരു വീട്ടമ്മയുടെ പേഴ്സ് മോഷണം ചെയ്ത രക്ഷപ്പെടുന്നതിനിടയിലാണ് ചങ്കുവെട്ടി യിൽ വച്ച് സംഘത്തെ പിച്ചത്.

പിടിയിലായവർ ആദ്യം കുറ്റം സമ്മതിക്കാതെ ഇരിക്കുകയും യഥാർത്ഥ പേര് പറയാതിരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ചോദ്യംചെയ്ത് തന്ത്രപരമായി ഇടപെട്ട് മോഷണം ചെയ്ത മുതലുകളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു. തൃശ്ശൂർ പാലക്കാട് കോഴിക്കോട് വയനാട് എന്നീ ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു . നാട്ടിൽ ഇവരുടെ സംഘാംഗങ്ങളായ ആളുകൾ ഇറങ്ങിയിട്ടുണ്ടെന്നും ആളുകൾ ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോട്ടയ്ക്കൽ പൊലീസ് അറിയിച്ചു . പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മേഷണം ചെയ്ത ഉടനെ തൊണ്ടിമുതൽ കൈമാറ്റം ചെയ്യലാണ് പതിവെങ്കിലും പ്രതികൾക്ക് ഇത്തവണ മുതലുകൾ പൂർണമായും കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. കോട്ടയ്ക്കൽ ഇൻസ്പെക്ടറായ സുജിത്. എം,എസ് ഐ അജിത്ത്. കെ, ജി എസ് ഐ. ഷാജു പി കെ, പൊലീസുകാരായ സജി അലക്സാണ്ടർ, സുജാത,വീണ, സുജിത്ത്,ശരൺ, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP