Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിരോധം: നീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും; ആളുകൾ പരമാവധി വീടിനകത്ത് നിന്നും പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം

കോവിഡ് പ്രതിരോധം: നീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും; ആളുകൾ പരമാവധി വീടിനകത്ത് നിന്നും പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം

ബുർഹാൻ തളങ്കര

നീലേശ്വരം: നീലേശ്വരം നഗരസഭയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ ആളുകളിൽ എത്തിക്കാനും തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടും. ആളുകൾ പരമാവധി വീടിനകത്ത് നിന്നും പുറത്തിറങ്ങാതെ ഇരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

വിവാഹം, മരണം, ഗൃഹപ്രവേശം, മതപരമായ ചടങ്ങുകൾ എന്നിവ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തേണ്ടതാണ്. വിവാഹം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം എന്നിവയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി മുൻകൂട്ടി നഗരസഭയെയും പൊലീസിനെയും അറിയിക്കേണ്ടതാണ്. കലാകായിക വിനോദങ്ങൾ നഗരസഭാ പരിധിയിൽ പൂർണമായും നിരോധിക്കുവാൻ തീരുമാനിച്ചു.

വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടു മാത്രമെ പ്രവർത്തിക്കുവാൻ പാടുള്ളൂവെന്നും തീരുമാനിച്ചു. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്താനും തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP