Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാഞ്ഞങ്ങാട് നഗരത്തിൽ കവർച്ചക്കേസുകൾ പെരുകുന്നു; ഇരുപതിലധികം കേസുകളിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്; നോക്കുകുത്തികളായി സിസിടിവികൾ

കാഞ്ഞങ്ങാട് നഗരത്തിൽ കവർച്ചക്കേസുകൾ പെരുകുന്നു; ഇരുപതിലധികം കേസുകളിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്; നോക്കുകുത്തികളായി സിസിടിവികൾ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും കവർച്ച കേസുകൾ വർധിക്കുമ്പോഴും കുറ്റവാളികളെ പിടികൂടാനാകാതെ പൊലീസ് വട്ടം തിരിയുന്നു. മാസങ്ങൾക്കിടയിൽ ഇരുപതിലധികം കവർച്ചയാണ് കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ഉണ്ടായത്. നഗര പ്രദേശത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. പൊലീസിന്റെ കൃത്യമായ പെട്രോളിങ് ഇല്ലാത്തതാണ് കവർച്ചക്കാർക്ക് കാര്യങ്ങൾ എളുപ്പമാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.ഈ അടുത്തു ഉണ്ടായ കവർച്ചാ കേസുകളിലെ കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനോ അധികൃതർക്കോ കഴിഞ്ഞിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

അതേസമയം, കാഞ്ഞങ്ങാട് നഗരസഭ പരിസരങ്ങളിലെ വീടുകളിലും മോഷണം പതിവാകുകയാണ്. ക്ഷേത്രഭണ്ഡാരങ്ങൾ കവർച്ച ചെയ്യുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു. വേനൽക്കാല മഴയെ മറയാക്കിയും മോഷ്ടാക്കൾ വീണ്ടും സജീവമായിരിക്കുകയാണന്ന് ഇവർ ഓർമ്മപ്പെടുത്തുന്നു.

മഴക്കാലത്ത് മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന സന്ദേശം പൊലീസ് ഉൾപ്പടെ നൽകിയിട്ടുണ്ട്. കടകളിലും വീടുകളിലും സ്ഥാപിച്ചിരിക്കുന്ന സി സി ടി വികൾ പ്രവർത്തക്ഷാമം അന്നെന്ന് ഉറപ്പു വരുത്തണമെന്ന് പൊലീസ് നിർദേശിച്ചു. രണ്ടാഴ്ച മുമ്പ് ആവിക്കര ഗാർഡർ വളപ്പിലെ ടി.എം. ഹസൻ കുഞ്ഞിയുടെ വീട്ടിൽനിന്നും 15 പവൻ സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. ഇവർ വീട് പൂട്ടി മാതാവിന്റെ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗളൂരു ആശുപത്രിയിൽ പോയ സമയത്താണ് മോഷണം. തീർത്ഥങ്കര മഹാവിഷ്ണു ക്ഷേത്രം, തെരുവത്ത് ചുളിയാർ ഭഗവതി ക്ഷേത്രം, ഇതിന്റെ വടക്കു വശത്തുള്ള മറ്റൊരു ക്ഷേത്രം, ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിലെ ഭണ്ഡാര കവർച്ച തുടങ്ങി അനവധി ക്ഷേത്ര കവർച്ചകൾ തെളിയാതെ കിടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP