Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുരോഗമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുരോഗമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്.

പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. നാളെ മുതൽ നേരിട്ട് നടത്താനിരുന്ന പരീക്ഷകളാണ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാലകൾ മാറ്റിയത്. മലയാളം, ആരോഗ്യ, സാങ്കേതിക സർവകലാശാലകളും പരീക്ഷകൾ മാറ്റി. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ഓൺലൈൻ പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാൻ ചാൻസലറായ ഗവർണർ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷമാകും പുതിയ തീയതികൾ പ്രഖ്യാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP