Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രശ്മിക മന്ദാന മക്‌ഡൊണാൾഡ്‌സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടം ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാന കാമ്പെയിനുകളിൽ ചലച്ചിത്രതാരം ഭാഗമാകുമെന്ന് കമ്പനി അധികൃതർ

രശ്മിക മന്ദാന മക്‌ഡൊണാൾഡ്‌സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടം ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാന കാമ്പെയിനുകളിൽ ചലച്ചിത്രതാരം ഭാഗമാകുമെന്ന് കമ്പനി അധികൃതർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. മക്‌ഡൊണാൾഡ്‌സിന്റെ പ്രധാന വിപണികളിൽ ബ്രാൻഡ് നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണിതെന്നും ഇന്ത്യയിലെ പ്രധാന കാമ്പെയിനുകളിൽ താരം ഭാഗമാകുമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ തെക്ക് പടിഞ്ഞാറൻ ശൃംഖലയ്ക്ക് നേതൃത്വം നൽകുന്ന വെസ്റ്റ് ലൈഫ് ഡവലപ്‌മെന്റ് ലിമിറ്റഡ് ആണ് താരത്തെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്.

തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ മക്‌ഡൊണാൾഡ്‌സ് റെസ്റ്റോറന്റുകൾ വെസ്റ്റ് ലൈഫ് ഡവലപ്‌മെന്റ് ലിമിറ്റഡ് ആണ് നോക്കി നടത്തുന്നത്. മക്‌ഡൊണാൾഡ്‌സിന്റെ കീഴിലുള്ള ഉപസ്ഥാപനമാണ് വെസ്റ്റ് ലൈഫ്.

കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കച്ചവടം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്നും ഇതിന് മുന്നോടിയായാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രശ്മിക മന്ദാനയെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചതെന്നും മക്‌ഡൊണാൾഡ്‌സ് തെക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അരവിന്ദ് ആർപി പറഞ്ഞു.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ തന്റെതായ ഇടം കണ്ടെത്തിയ താരമാണ് രശ്മിക മന്ദാന. കേരളത്തിൽ ഉൾപ്പടെ ലക്ഷക്കണക്കിന് ആരാധകരാണ് ഈ യുവനടിക്കുള്ളത്.

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പയിലാണ് രശ്മികയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ അല്ലുവിന്റെ നായികയായാണ് താരം അഭിനയിക്കുന്നത്. ഇതുകൂടാതെ ഈ വർഷം ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് താരം. രണ്ട് ഹിന്ദി ചിത്രങ്ങിൽ ഇതിനോടകം തന്നെ രശമിക ഒപ്പുവച്ചതായാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP