Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഖം നീട്ടി വളർത്തിയതിന് പ്രിൻസിപ്പൽ തല്ലി; വിദ്യാർത്ഥിനി ജീവനൊടുക്കി; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന പ്രിൻസിപ്പലിന്റെ ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ

നഖം നീട്ടി വളർത്തിയതിന് പ്രിൻസിപ്പൽ തല്ലി; വിദ്യാർത്ഥിനി ജീവനൊടുക്കി; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന പ്രിൻസിപ്പലിന്റെ ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് പ്രിൻസിപ്പൽ തല്ലിയതിൽ മനംനൊന്താണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ. കൈവിരലിലെ നഖം നീട്ടി വളർത്തി എന്നാരോപിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ശിക്ഷിച്ചത്. വലിയ കമ്മൽ ധരിച്ചതായും സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതായും സൂചിപ്പിച്ച് കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് രക്ഷിതാക്കളെ പ്രിൻസിപ്പൽ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

അതേസമയം ആത്മഹത്യ പൊലീസ് കേസായി മാറിയിട്ടുണ്ട്. വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന പ്രിൻസിപ്പലിന്റെ ഭീഷണിയെത്തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ അമ്മാവൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 9 നാണ് വിദ്യാർത്ഥിനിയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏപ്രിൽ എട്ടാം തിയതിയാണ് കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് പ്രിൻസിപ്പൽ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത്. മറ്റ് വിദ്യാർത്ഥികളുടെ മുമ്പിൽ വെച്ച് കുട്ടിയെ പ്രിൻസിപ്പൽ ശിക്ഷിച്ചതും സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞതുമാണ് കുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൈവിരലിലെ നഖം നീട്ടി വളർത്തി, വലിയ കമ്മൽ ധരിച്ചു, മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടുവന്നു എന്നിവയാണ് കുട്ടിക്ക് മേൽ പ്രിൻസിപ്പൽ ആരോപിച്ച കുറ്റം. സംഭവത്തെത്തുടർന്ന് കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു. അതിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ലെന്ന് വീട്ടുകാർ പറയുന്നു. കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന അപേക്ഷയുമായി മാതാപിതാക്കൾ അടുത്ത ദിവസം സ്‌കൂളിലെത്തി. അതേ സ്‌കൂളിൽ തന്നെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനെയും കൂടെ കൂട്ടിയാണ് മാതാപിതാക്കൾ പ്രിൻസിപ്പലിനെ കാണാനെത്തിയത്.

'എന്നാൽ ഇരുവരെയും കണ്ടതോടെ അവരെ വീണ്ടും കണ്ടതോടെ പ്രിൻസിപ്പൽ ദേഷ്യപ്പെട്ടു. രണ്ട് കുട്ടികളെയും സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് അവർ പറഞ്ഞു. ഓൺലൈൻ ക്ലാസിന് വേണ്ടിയാണ് പെൺകുട്ടിക്ക് മൊബൈൽ വാങ്ങിക്കൊടുത്തതെന്നും മറ്റും വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രിൻസിപ്പൽ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ഓഫിസ് വിട്ട് പുറത്ത് പോകാനായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം' -മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരിക്കൽ കൂടി പ്രിൻസിപ്പലിനെ കാണാമെന്നും സ്‌കൂളിൽ തിരികെ കയറാമെന്നുും പെൺകുട്ടിയെ മാതാപിതാക്കൾ സമാധാനിപ്പിച്ചു. എന്നാൽ ഇത് കേട്ടിട്ടും കുട്ടി ഒന്നും മിണ്ടാതെ റൂമിൽ കയറി കതകടക്കുകയായിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടിനോക്കിയെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP