Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളത്തിലോ റെയിൽവേ സ്‌റ്റേഷനിലോ ജാഗ്രതാ പോർട്ടലിലെ രജിസ്‌ട്രേഷൻ കാണിക്കണം; വിവാഹ ചടങ്ങുകളിലും പൊതുപരിപാടികളിലും രജിസ്‌ട്രേഷൻ നിർബന്ധം; ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളത്തിലോ റെയിൽവേ സ്‌റ്റേഷനിലോ ജാഗ്രതാ പോർട്ടലിലെ രജിസ്‌ട്രേഷൻ കാണിക്കണം; വിവാഹ ചടങ്ങുകളിലും പൊതുപരിപാടികളിലും രജിസ്‌ട്രേഷൻ നിർബന്ധം; ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങളുമായി സർക്കാർ. പുറത്ത് നിന്നും കേരളത്തിലെത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചിട്ടുണ്ട്.റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. വിമാന, റെയിൽ മാർഗമല്ലാതെ റോഡ് മാർഗം വരുന്നവരും പുതുതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്പോസ്റ്റിൽ ഇത് കാണിച്ചാൽ സംസ്ഥാനത്തിനുള്ളിലേക്ക് പ്രവേശിക്കാം.

പുറത്തുനിന്ന് വരുന്നവർ ചെയ്യേണ്ടത്

ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ

https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക.

ഏറ്റവും മുകളിൽ കാണുന്ന Citizen ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന Visitor's entry ഓപ്ഷനിൽ നിന്നും Domestic entry തെരഞ്ഞെടുക്കണം.

ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രെജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വേരിഫൈ ചെയ്യണം.

NORKA Registration ID ഇല്ലാത്ത റോഡ് മാർഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്.

സ്‌ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുമ്പോൾ അൽപസമയത്തിനകം നൽകിയ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി നമ്പർ വരും.

ഒ.ടി.പി എന്റർ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.

വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പർ ഉൾപ്പടെ ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും.

രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നമ്പറിലേക്ക് രജിസട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി വരുന്നതാണ്.

മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

യാത്രക്കാർക്ക് കേരളത്തിലേക്ക് വരുമ്പോൾ ചെക്പോസ്റ്റിൽ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.

വിവാഹം അടക്കം ചടങ്ങുകൾക്ക് ചെയ്യേണ്ടത്

വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർ ക്യുആർ (ക്വിക് റെസ്‌പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് എല്ലാവർക്കും കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവ്.

ക്യുആർ കോഡ് തയാറാക്കുന്ന വിധം

covid19jagratha.kerala.nic.in എന്ന പോർട്ടലിൽ Event Register എന്ന ടാബ് തുറക്കുക.

മൊബൈൽ ഫോൺ നമ്പർ നൽകുക. സ്‌ക്രീനിൽ കാണുന്ന അക്കങ്ങൾ (ക്യാപ്ച കോഡ്) നൽകുക. തുടർന്ന് ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്‌വേഡും (ഒടിപി) നൽകി verify ചെയ്യുക.

ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസർ നെയിമും പാസ്‌വേഡും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‌വേഡും നൽകുക. തുടർന്ന് Download QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.

ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്‌കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്‌കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്‌കാൻ ചെയ്യണം. തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP