Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലസ്ഥാനത്തെ ആകാശ നടപ്പാത 40 മാസത്തിനകം; ചെലവ് 200 കോടി രൂപ

തലസ്ഥാനത്തെ ആകാശ നടപ്പാത 40 മാസത്തിനകം; ചെലവ് 200 കോടി രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ ആകാശ നടപ്പാത (സ്‌കൈ വാക്) നിർമ്മാണം 40 മാസത്തിനകം പൂർത്തിയാകും. ഇതു സംബന്ധിച്ച പ്രാഥമിക സാധ്യതാ പഠനം പൂർത്തിയായി. രൂപരേഖയും തയാറാക്കി. 200 കോടി രൂപയാണ് ഇതിന് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് നിർമ്മാണ ചുമതല. രൂപ രേഖയും പ്രാഥമിക സാധ്യതാ പഠനത്തിന്റെയും റിപ്പോർട്ട് കെഎസ്ടിപിക്ക് കൈമാറും. അടുത്തയാഴ്ച കെഎസ്ടിപിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് അവതരിപ്പിക്കുക.

അറ്അടി വീതിയിലും 3.158 കിലോമീറ്റർ നീളവുമാണ് ആകാശ പാതയ്ക്ക്. എംജി റോഡിലെ മീഡിയനു മുകളിലൂടെയാണ് പാത നിർമ്മിക്കുക. പ്രധാന ജംക്ഷനുകളിൽ റോഡിൽ നിന്നു നടപ്പാതയിലേക്കു പ്രവേശിക്കുന്നതിനു പടിക്കെട്ടുകളുണ്ടാകും. സെക്രട്ടേറിയറ്റ്, തമ്പാനൂർ റയിൽവേ സ്റ്റേഷൻ, ചാല മാർക്കറ്റിന്റെ മുൻവശം എന്നീ സ്ഥലങ്ങളാണ് രൂപരേഖ തയാറാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭുവനേശ്വർ ആസ്ഥാനമായുള്ള ആർക്കിടെക്‌നോ കൺസൽട്ടൻസിസ് പ്രൈവറ്റ് ലിമിറ്റഡാണ് രൂപരേഖ തയാറാക്കിയത്.

സെൻട്രൽ സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള ഫണ്ട് ഉപയോഗിച്ചാണ് ആകാശ നടപ്പാതയും നിർമ്മിക്കാൻ ഉദേശിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലേക്കും നടപ്പാതയെ ബന്ധിപ്പിക്കും. നടപ്പാത ഉപയോഗിക്കുന്നവർക്ക് നഗര സൗന്ദര്യവും ആസ്വദിക്കാം. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. പരിസ്ഥിതി സൗഹൃദമായിട്ടാണ് ആകാശ നടപ്പാതയുടെ നിർമ്മാണം. ഇക്കഴിഞ്ഞ ബജറ്റിൽ ആകാശ പാത പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP