Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ രോഗത്തിന്റെ ഭാവം ഏത് രീതിയിൽ വേണമെങ്കിലും മാറാം; കോവിഡ് നമ്മെ മാനസികമായി തകർക്കും, താങ്ങാനാവില്ല'; അനുഭവം പങ്കുവെച്ച് ഗണേശ് കുമാർ; വീഡിയോ കാണാം

ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ രോഗത്തിന്റെ ഭാവം ഏത് രീതിയിൽ വേണമെങ്കിലും മാറാം; കോവിഡ് നമ്മെ മാനസികമായി തകർക്കും, താങ്ങാനാവില്ല'; അനുഭവം പങ്കുവെച്ച് ഗണേശ് കുമാർ; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് മഹാമാരിയുടെ ഭീതിതമായ അവസ്ഥകൾ പങ്കുവെച്ച് നടനും നടനും എംഎൽഎയുമായ ഗണേശ് കുമാർ. കോവിഡ് മഹാമാരി നമ്മളെ മാനസികമായും ശാരീരികമായും തകർക്കുന്ന മാരക രോഗമാണെന്ന് താൻ രോഗബാധിതനായെന്നും 16 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഗണേശ് അറിയിച്ചു. നടൻ ടിനി ടോമിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിലാണ് കോവിഡ് ബാധിച്ച അനുഭവം ഗണേശ് പങ്കുവെച്ചത്.

ഈ രോഗം ഒരു വലിയ അനുഭവമാണ്. കോവിഡ് ബാധിച്ചാൽ ആശുപത്രിയിൽ ഒരു മുറിയിൽ ബന്ധുക്കൾ പോലുമില്ലാതെ കഴിയേണ്ടി വരും. നമ്മെ പരിചരിക്കുന്ന ഡോക്ടർമാരെ പോലും തിരിച്ചറിയാൻ കഴിയില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ രോഗത്തിന്റെ ഭാവം ഏത് രീതിയിൽ വേണമെങ്കിലും മാറാമെന്നും താരം അറിയിച്ചു.

ഇത് പറയുന്നത് നിങ്ങൾ ഇനി ശ്രദ്ധിക്കാൻ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളർത്തും. ശാരീരികമായും മാനസികമായും നമ്മളെ തകർക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനെക്കാൾ നല്ലത് വരാതിരിക്കാനുള്ള കരുതലുകൾ ചെയ്യുന്നതാണെന്നും ഗണേശ് വ്യക്തമാക്കി.

ഗണേശ് കുമാറിന്റെ വാക്കുകൾ:

'ഏകദേശം 16 ദിവസത്തിൽ അധികമായി കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ഞാൻ. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നൽകാനുള്ളത് ഈ രോഗം വന്നവർക്ക് ഇത് അനുഭവമാണ്. ചിലർക്കെല്ലാം വളരെ മൈൽഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയിൽ വലിയ അപകടം, മരണത്തെ മുഖാ മുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. മാത്രമല്ല മറ്റൊരു രോഗത്തെക്കാൾ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയിൽ നമുക്ക് ഒരു മുറിയിൽ കിടക്കാനെ പറ്റു. ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ നമ്മുടെ അരികിൽ വരാൻ സാധിക്കില്ല.

പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും, നഴ്സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടർമാരുടെ പോലും മുഖം തിരിച്ചറിയാൻ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നിൽക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാൻ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്പോഴെ ഡോക്ടർമാർക്ക് മരുന്ന് തരാൻ സാധിക്കു. എന്നാൽ അത് ഫലിക്കുമോ എന്നതിൽ ഉറപ്പുമില്ല.

 

 

അവിടെ ഒറ്റക്ക് കഴിയുമ്പോള് നിങ്ങളുടെ പ്രാർത്ഥനയും ദൈവവും മാത്രമെ ഉള്ളു. കോവിഡ് 19 ആദ്യം വന്നപ്പോൾ രാജ്യത്ത് ലോക്ഡൗൺ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാൻ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാൻ നീങ്ങിയത് പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങൾ ഇനി ശ്രദ്ധിക്കാൻ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളർത്തും. ശാരീരികമായും മാനസികമായും നമ്മളെ തകർക്കുന്ന ഒരു മാരക രോഗമാണിത്.

വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനെക്കാൾ നല്ലത് വരാതിരിക്കാൻ കരുതൽ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്. ഏറ്റവും അധികം കരുതൽ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാൽ വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലർക്ക് ഉണ്ടാവുന്നുണ്ട്. ചിലർക്ക് വലിയ കുഴപ്പവുമില്ല. അതിൽ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാൽ അത് നമുക്ക് താങ്ങാൻ കഴിയുന്ന ഒരനുഭവമല്ല. പ്രാർത്ഥനകൾ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP