Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർ; ഇല്ലാത്ത പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പ്രവർത്തിച്ച മുഖ്യബുദ്ധികേന്ദ്രങ്ങൾ; തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പിണറായി കെട്ടിപ്പൊക്കിയ പ്രതിച്ഛായ എന്ന ചീട്ടുക്കൊട്ടാരം തകർന്നടിയുമെന്നും മുല്ലപ്പള്ളി

രാജ്യസഭാ സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർ; ഇല്ലാത്ത പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പ്രവർത്തിച്ച മുഖ്യബുദ്ധികേന്ദ്രങ്ങൾ; തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പിണറായി കെട്ടിപ്പൊക്കിയ പ്രതിച്ഛായ എന്ന ചീട്ടുക്കൊട്ടാരം തകർന്നടിയുമെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാർത്ഥികളും മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്റെ ഇഷ്ടക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രിക്ക് ഇല്ലാത്ത പ്രതിച്ഛായ വർധിപ്പിക്കാൻ പിആർ ഏജൻസികൾക്ക് പിന്നിൽ കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ച മുഖ്യ ബുദ്ധികേന്ദ്രങ്ങളാണ് സിപിഎം രാജ്യസഭ സ്ഥാനാർത്ഥികളായ ഇരുവരും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിശ്വസ്തരാണെന്ന പ്രത്യേകതയും രണ്ട് സ്ഥാനാർത്ഥികൾക്കുമുണ്ട്. സ്ഥാനാർത്ഥികളിൽ ഒരാൾ മുഖ്യമന്ത്രിയുടെ പിആർ ഏജൻസികളുടെ പൂർണ്ണചുമതല ഏറ്റെടുത്തപ്പോൾ മറ്റെയാൾ സമൂഹമാധ്യമങ്ങളുടെ മേൽനോട്ടമാണ് നിർവഹിച്ചത്.ഇക്കാര്യം പാർട്ടിക്കുള്ളിൽ രഹസ്യമായ ചർച്ചയാണ്. ഇരുവരുടെയും സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രത്യുപകാരമാണ് രാജ്യസഭാ സീറ്റ്.

പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവർത്തിച്ച മുതിർന്ന നേതാക്കളെയും കഴിവും കാര്യശേഷിയുമുള്ള മറ്റു ഉന്നത സിപിഎം നേതാക്കളെയും പൂർണ്ണമായും അവഗണിച്ചാണ് മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാർക്ക് രാജ്യസഭ സീറ്റ് നൽകിയത്.മനസ്സില്ലാമനസ്സോടെയാണെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ട ഗതികേടാണ് സിപിഎം നേതാക്കൾക്കുള്ളത്.കോടിയേരി ബാലകൃഷ്ണൻ,പി ജയരാജൻ,ഇപി ജയരാജൻ,എംവി ജയരാജൻ,ജി സുധാകരൻ,തോമസ് ഐസക്,എകെ ബാലൻ തുടങ്ങിയ മുൻനിര നേതാക്കളെയും കഴിവ് തെളിയിച്ച യുവജന വിദ്യാർത്ഥി നേതാക്കളെയും പരിഗണിക്കാതെയാണ് ജോൺ ബ്രിട്ടാസിനും ശിവദാസിനും രാജ്യസഭാ സീറ്റ് തങ്കത്തളികയിൽ വെച്ച് മുഖ്യമന്ത്രി സമ്മാനിച്ചത്.മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്‌ത്തുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.

കണ്ണൂർ ജില്ലയിലെ തൊട്ടടുത്ത് കിടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ഈ രണ്ടു സ്ഥാനാർത്ഥികളും. ദക്ഷിണ കേരളത്തിലെ സിപിഎം നേതാക്കൾക്കിടയിൽ ഇക്കാര്യം ചൂടേറിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും കെകെ രാഗേഷിന് ഒരു അവസരം കൂടി നൽകേണ്ടതായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിക്കും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ വഴിയില്ല. കർഷക സമരമുഖത്ത് ഉൾപ്പെടെ ശക്തമായ സാന്നിധ്യം അറിയിച്ചുള്ള വ്യക്തിയാണ് രാഗേഷ്.മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സിപിഎമ്മിന് ഉള്ളിലും ഘടകകക്ഷികൾക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ഇത് പുറത്തുകാട്ടാൻ ധൈര്യമില്ലെന്ന് മാത്രം.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായ എന്ന ചീട്ടുക്കൊട്ടാരം തകർന്നടിയും.അത്തരം ഒരു അവസരം പ്രയോജനപ്പെടുത്താനാണ് സിപിഎമ്മിലെ വിമതപക്ഷം കാത്തിരിക്കുന്നത്.കണ്ണൂർ ജില്ലയിൽ നിന്നും തുടങ്ങിയ സിപിഎമ്മിലെ വിഭാഗീയതയുടെ തീപ്പൊരി സംസ്ഥാനമാകെ ആളിപ്പടരുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP