Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോങ് റൂം തുറക്കാൻ നീക്കം: പ്രതിഷേധവുമായി ബിജെപിയും യുഡിഎഫും; റിട്ടേണിങ് ഓഫീസർ നീക്കം ഉപേക്ഷിച്ചു

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോങ് റൂം തുറക്കാൻ നീക്കം: പ്രതിഷേധവുമായി ബിജെപിയും യുഡിഎഫും; റിട്ടേണിങ് ഓഫീസർ നീക്കം ഉപേക്ഷിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ കഴക്കൂട്ടം മണ്ഡലത്തിൽ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിർത്തതോടെ റിട്ടേണിങ് ഓഫീസർ നീക്കം ഉപേക്ഷിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്.

തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാർട്ടികളെ അറിയിച്ചത്. ബിജെപിയും യുഡിഎഫിയുടെയും ശക്തമായ എതിർത്തതിനെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

എതിർപ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാർത്ഥിക്ക് യാതൊരു എതിർപ്പും ഇല്ലെന്നും ഇതിൽ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ് ലാൽ വ്യക്തമാക്കി.

സാധാരണ സ്ട്രോങ് റൂം സീൽചെയ്ത് പൂട്ടിയാൽ വോട്ടെണ്ണൽ ദിവസം ജനപ്രതിനിധികളുടെ മുന്നിൽവെച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എസ്.എസ് ലാൽ ആരോപിച്ചു

ഉടനെ തിരഞ്ഞെടുപ്പ് വരാനില്ലെന്നും പിന്നെ എന്തിനാണ് കേടായ മിഷീൻ മാറ്റുന്നതെന്നും ഇക്കാര്യത്തിൽ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP