Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രികാലങ്ങളിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി കിണറ്റിൽ തള്ളും; കുടിവെള്ളം കിട്ടാക്കനിയാക്കിയ വിരുതനെ പൊക്കാൻ സിസിടിവി സ്ഥാപിച്ചത് വെറുതെയായില്ല; പിടിയിലായത് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ടൈൽ പണിക്കാരൻ; പയ്യന്നൂരിലെ ഒരു ഗ്രാമം ഉറക്കമിളച്ച് കള്ളനെ പിടിച്ച കഥ

രാത്രികാലങ്ങളിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി കിണറ്റിൽ തള്ളും; കുടിവെള്ളം കിട്ടാക്കനിയാക്കിയ വിരുതനെ പൊക്കാൻ സിസിടിവി സ്ഥാപിച്ചത് വെറുതെയായില്ല; പിടിയിലായത് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ടൈൽ പണിക്കാരൻ; പയ്യന്നൂരിലെ ഒരു ഗ്രാമം ഉറക്കമിളച്ച് കള്ളനെ പിടിച്ച കഥ

അനീഷ് കുമാർ

കണ്ണൂർ: രാത്രികാലങ്ങളിൽ ഉണങ്ങാൻ ടെറസിലും വീടിന്റെ വർക്ക് ഏരിയയിലെ അയലുകളിലുമിടുന്ന സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നയാളെ നാട്ടുകാർ സി.സി.ടി.വി ക്യാമറ വെച്ച് പിടിച്ചു. രാത്രികാലങ്ങളിൽ ഇങ്ങനെ മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ ഇയാൾ പ്രദേശത്തു തന്നെ വിവിധ കിണറുകളിലായിരുന്നു തള്ളിയത്.

ഈ അടിവസ്ത്രം തള്ളൽ കാരണം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിരുന്നു. ഇതേ തുടർന്നാണ് പൊറുതിമുട്ടിയ നാട്ടുകാർ ഇയാൾ പതിവായി വിഹരിച്ചിരുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. പയ്യന്നുരിനടുത്തെ പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ കാങ്കോൽ കുണ്ടയം കൊവ്വലിലാണ് സംഭവം.

കാങ്കോൽ ആലക്കാട് സ്വദേശിയും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ടൈൽസ് പണിക്കാരനായ 26കാരനാണ് പിടിയിലായത്. മോഷ്ടിച്ചെടുക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൊട്ടടുത്ത വീട്ടുകിണറുകളിൽ തള്ളുകയാണ് ഇയാളുടെ പതിവ്. രണ്ട് ദിവസത്തോളം ഇയാളുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാർ ശനിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ രാത്രി സഞ്ചാരിയും ശല്യക്കാരനുമായ യുവാവിനെ കൈയോടെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കുണ്ടയം കൊവ്വലിലെ ദിനേശ് ബീഡി കമ്പനിയിലെ കിണറ്റിൽ ഇയാൾ അടിവസ്ത്രങ്ങൾ തള്ളിയിരുന്നു. ബീഡി തൊഴിലാളികളുടെ കുടിവെള്ളം മുടങ്ങിയതോടെ നാലോളം പേരുടെ സഹായത്തോടെ നല്ലൊരു തുക ചെലവാക്കിയാണ് കിണർ ശുചീകരിച്ചത്. തുടർന്നാണ് നാട്ടുകാർ സി.സി.ടി.വി ഘടിപ്പിച്ച് അന്വേഷണം തുടങ്ങിയത്. പതിവ് രീതി തെറ്റിക്കാതെ നിരീക്ഷണ ക്യാമറ ഘടിപ്പിച്ചത് അറിയാതെ രാത്രി എത്തിയ ഇയാളെ നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം എസ്‌ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് പറഞ്ഞു. നീരീക്ഷണ കാമറ സ്ഥാപിച്ച് ശല്യക്കാരനെ പിടികൂടിയതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. സംഭവം ആവർത്തിച്ച ഘട്ടത്തിലെല്ലാം നാട്ടിലെ ചില യുവാക്കൾ സംശയത്തിന്റെ നിഴലിലായിരുന്നു.

രാത്രി സഞ്ചാരിയെ പിടികൂടിയതോടെ ഇവർക്കും ആശ്വാസമായിട്ടുണ്ട്. പിടികൂടിയ യുവാവിൽ നിന്നും. കിണർ വറ്റിച്ചതിന് ചെലവായ തുക ഈടാക്കിയാണ് പൊലിസ് വിട്ടയച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP