Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു; ഞാൻ നിങ്ങളെ വിളിക്കും മരണത്തിന്റെ വ്യാപാരിയെന്ന്: പിണറായിയെ വിമർശിച്ച് സുധാകരന്റെ പോസ്റ്റ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു; ഞാൻ നിങ്ങളെ വിളിക്കും മരണത്തിന്റെ വ്യാപാരിയെന്ന്: പിണറായിയെ വിമർശിച്ച് സുധാകരന്റെ പോസ്റ്റ്

സ്വന്തം ലേഖകൻ

കണ്ണൂർ: പ്രസംഗവേദിയിൽ മാത്രമല്ല. മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലും തന്റെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് കെ.സുധാകരൻ എംപി.ഏറ്റവും ഒടുവിൽ കൊ വിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി സുധാകരൻ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ രംഗത്തു വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നുവെന്ന് കെ.സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

'കെ.സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

കോവിഡ് മഹാമാരിയുടെ വിറങ്ങലിച്ച കാലത്ത് യു.ഡി.എഫിനു നേരെ പിണറായി അടക്കമുള്ള സിപിഎം നേതാക്കന്മാരും, സൈബർ സഖാക്കളും ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത അക്ഷേപമായിരുന്നു മരണത്തിന്റെ വ്യാപാരിയെന്ന പ്രയോഗം. ലോക മഹാമാരിയായ കോവിഡിനെതിരേ ഒന്നിച്ചുനിന്ന് പോരാടുന്നതിന് പകരം എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കോവിഡ് കാലം പിണറായി ഉപയോഗിച്ചത്. എതിരാളികളെ മാത്രമല്ല കൂടെ നിൽക്കുന്നതിൽ നാളെ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്നവരെയും ഒതുക്കുവാൻ കോവിഡ് രാഷ്ടീയത്തെ സമർത്ഥമായി പിണറായി ഉപയോഗിച്ചുവെന്നതാണ് ചരിത്രം.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെയും, വാളയാർ അതിർത്തിയിൽ നാട്ടുകാരെ സഹായിക്കാൻ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാൻ പിണറായി ഉപയോഗിച്ചത് മരണത്തിന്റെ വ്യാപാരിയെന്നതായിരുന്നു. സിപിഎം നേതാക്കന്മാരും, സൈബർ സഖാക്കളും ഇത് ഏറ്റുപാടി പ്രബുദ്ധ കേരളത്തെ മലീനസപ്പെടുത്തി. എന്നാൽ താൻ ഉപയോഗിച്ച വാക്ക് പ്രയോഗം പിണറായിയെ ഇപ്പോൾ തിരിഞ്ഞു കൊത്തുകയാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു. ഏപ്രിൽ നാലു മുതൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറന്റൈനിൽ പോകാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രവൃത്തി ശരിയാണോ? ഏപ്രിൽ ആറിന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴുകിയതും കോവിഡ് പ്രോട്ടോക്കോൾ ലംഘനം അല്ലെ..? രോഗം സ്ഥിരീകരിച്ച ശേഷം കോവിഡ് നെഗറ്റീവായ ഭാര്യയോടൊപ്പം മെഡിക്കൽ കോളജിലേക്ക് യാത്ര ചെയ്തതിനെ നിങ്ങൾ എങ്ങനെയാണ് ന്യായീകരിക്കുക? കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്.

ശരിയായ രീതിയിൽ മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങൾ ബാധകമല്ലെ? പി.ആർ.ഡിയുടെ ചമയങ്ങളാൽ കോവിഡ് കാലത്ത് പകർന്നാടിയ പിണറായിയുടെ പൊയ്മുഖം അടർന്നു വീണിരിക്കുന്നു. വൈകുന്നേരങ്ങളിൽ ചാനലുകൾക്ക് മുമ്പിലെ പിണറായിയുടെ അഭിനയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡ്കാല കേരളത്തെ ഭാവി തലമുറ ഓർത്തെടുത്ത് വിലയിരുത്തുമ്പോൾ പിണറായിക്ക് ചാർത്താൻ ഒരു പേര് കൂടിയുണ്ടാവും. 'മരണത്തിന്റെ വ്യാപാരിയെന്നു പറഞ്ഞാണ് സുധാകരൻ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP