Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്‌ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ

ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്‌ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇപി ജയരാജനും തോമസ് ഐസക്കിനും ജി സുധാകരനും എ പ്രദീപ് കുമാറിനും രാജു എബ്രഹാമിനും നിയമസഭയിലേക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഭരണ തുടർച്ച ഉറപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അമിതാത്മവിശ്വാസമെന്ന ചർച്ച സിപിഎമ്മിൽ വീണ്ടും സജീവം. ഭരണ തുടർച്ചയുണ്ടായില്ലെങ്കിൽ അതിന് കാരണവും ഈ തീരുമാനങ്ങളാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലാവ്‌ലിന്റെ കേസിൽ സുപ്രീംകോടതിയിൽ നിന്ന് എതിർ പരമാർശം ഉണ്ടാകാനുള്ള സാധ്യത പിണറായി മുന്നിൽ കാണുന്നു. അതുകൊണ്ട് തന്നെ രാജിവയ്‌ക്കേണ്ടി വരുന്ന സമ്മർദ്ദവും വരും. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലെ രണ്ടാം നിരയിലെ കരുത്തൽ ആരും മുഖ്യമന്ത്രി കസേരയിൽ എത്തരുതെന്ന മോഹത്തോടെ പിണറായി എല്ലാവരേയും വെട്ടിനിരത്തിയതെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ.

അധികാരത്തിൽ എത്തുകയും ലാവ്‌ലിനിൽ എതിർ പരമാർശം ഉണ്ടാവുകയും ചെയ്താൽ പിണറായി രാജി വയ്ക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ കെകെ ശൈലജയാകും മുഖ്യമന്ത്രിയാകാൻ സാധ്യത. ഇതിന് വേണ്ടിയാണ് സീനിയറായ മറ്റ് നേതാക്കളെ എല്ലാം വെട്ടിയൊതുക്കിയതെന്നാണ് സൂചന. കോടിയേരി ബാലകൃഷ്ണന് മത്സരിക്കാൻ സീറ്റ് നൽകാത്തതും അതുകൊണ്ടാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ഭരണത്തിന്റെ കിടഞ്ഞാൺ നഷ്ടമാകാതിരിക്കാനാണ് ഈ ബുദ്ധി പിണറായി ചെയ്തതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ പ്രധാന നേതാക്കളെ മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയതോടെ തുടർഭരണ സാധ്യത ഇല്ലാതായി. എല്ലാ സീറ്റിലും മികവുള്ള സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ജയിച്ച് വീണ്ടും അധികാരത്തിൽ എത്താമായിരുന്നുവെന്ന പ്രതീക്ഷ സിപിഎം കേന്ദ്രങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുന്നു.

മന്ത്രിമാർ ആരാകണം എന്ന തീരുമാനം വരെ എടുത്താണ് പിണറായി സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചരടു വലികൾ നടത്തിയത്. കെ രാധാകൃഷ്ണനും പി രാജീവും കെ എൻ ബാലഗോപാലും ജയിച്ച് മന്ത്രിയാകുമെന്നാണ് പിറായിയുടെ ഇപ്പോഴത്തേയും കണക്കു കൂട്ടൽ. എംഎം മണിക്കും വാസവനും സ്ഥാനമുണ്ടാകും. എന്നാൽ കടകംപള്ളി സുരേന്ദ്രനെ ഒഴിവാക്കി പ്രശാന്തിനെ മന്ത്രിയാക്കാനാണ് തീരുമാനം. യുവത്വമുള്ള മന്ത്രിസഭയാണ് പിണറായി ഇപ്പോഴും ലക്ഷ്യമിടുന്നത്. 80 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന കണക്കു കൂട്ടലിലാണ് ഇതെല്ലാം. സാമുദായിക സമവാക്യങ്ങൾ എല്ലാം അനുകൂലമാക്കുന്നതാകും തീരുമാനം. എംവി ഗോവിന്ദനാകും മന്ത്രിസഭയിൽ താക്കോൽ സ്ഥാനം കിട്ടുന്ന പ്രമുഖൻ.

പിണറായി വീണ്ടും അധികാരത്തിൽ എത്തിയാൽ സിപിഎമ്മിലും അടിമുടി അഴിച്ചു പണിയുണ്ടാകും. സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്താൻ സാധ്യത ഏറെയാണ്. ഇടത് കൺവീനർ സ്ഥാനം ഇപി ജയരാജനും നൽകിയേക്കും. തോമസ് ഐസകും ജി സുധാകരനും എന്ത് പദവി നൽകുമെന്നതും നിർണ്ണായകമാണ്. എ വിജയരാഘവനാണ് നിലവിൽ ആക്ടിങ് സെക്രട്ടറി. വിജയരാഘവന് എന്ത് ഉത്തരവാദിത്തം നൽകുമെന്നതും നിർണ്ണായകമാണ്. പാർട്ടിയെ പൂർണ്ണമായും കൈയിലൊതുക്കുന്ന തരത്തിലുള്ള പദ്ധതികൾ പിണറായി ഒരുക്കും. ഭരണ തുടർച്ച കിട്ടിയാൽ സിപിഎമ്മിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി പിണറായി മാറും.

സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് ഇപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തുന്നുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്താണ് മന്ത്രിമാരെ അടക്കം പിണറായി മുൻകൂട്ടി കാണുന്നത്. എൽഡിഎഫിന് 80-100 സീറ്റുകൾ ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നിൽക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. യുഡിഎഫിലേക്ക് ബിജെപി വോട്ടുകൾ പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തൽ.

അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്ഹതെന്നും എന്നാൽ ഇത് യുഡിഎഫിന് അഭികാരത്തിൽ വരാൻ കഴിയുന്ന രീതിയിൽ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP