Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിൻസ് ഫിലിപ്പ് തന്നെ തയ്യാറാക്കിയ സംസ്‌കാര ചടങ്ങുകളിൽ പ്രാർത്ഥന പുറത്തുവിട്ട് ബക്കിങ്ഹാം പാലസ്; ഇന്ന് മൂന്ന് മണിക്ക് വിൻഡ്സർ കാസിലിൽ അനുമതിയുള്ളത് അടുത്ത ബന്ധുക്കളായ 30 പേർക്ക് മാത്രം;ഇന്ന് ഒരു യുഗപുരുഷന് ബ്രിട്ടൻ വിട നല്കുന്നത് ഇങ്ങനെ

പ്രിൻസ് ഫിലിപ്പ് തന്നെ തയ്യാറാക്കിയ സംസ്‌കാര ചടങ്ങുകളിൽ പ്രാർത്ഥന പുറത്തുവിട്ട് ബക്കിങ്ഹാം പാലസ്; ഇന്ന് മൂന്ന് മണിക്ക് വിൻഡ്സർ കാസിലിൽ അനുമതിയുള്ളത് അടുത്ത ബന്ധുക്കളായ 30 പേർക്ക് മാത്രം;ഇന്ന് ഒരു യുഗപുരുഷന് ബ്രിട്ടൻ വിട നല്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

നീണ്ട 73 വർഷക്കാലം, നല്ലൊരു ഭർത്താവായി, മക്കളുടെ അച്ഛനായി സർവ്വോപരി, ഒരു രാജ്യാധികാരിക്ക് താങ്ങു തണലുമായി നിന്ന അപൂർവ്വ വ്യക്തിത്വം ഇന്ന് മണ്ണോട് ചേരുകയാണ്. വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപാലിൽ, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 30 പേരുടെ സാന്നിദ്ധ്യത്തിൽ ഫിലിപ്പ് രാജകുമാരന്റെ അന്ത്യ ശുശ്രൂഷകൾ നടക്കും. സ്വന്തം ശവംഞ്ചം വഹിക്കേണ്ട വാഹനം രൂപകൽപന ചെയ്ത രാജകുമാരൻ തന്നെയാണ് തന്റെ സംസ്‌കാര ചടങ്ങുകളും തയ്യാറാക്കിയിട്ടുള്ളത്.

പ്രാർത്ഥനകളും, രാജകുമാരൻ തെരഞ്ഞെടുത്ത വിശുദ്ധ ബൈബിളിലെ വരികളും ഒക്കെ കൂടിച്ചേർന്ന 50 മിനിറ്റോളം നീണ്ടുനിൽക്കുന്ന സസ്‌കാരചടങ്ങുകളായിരിക്കും ഉണ്ടാവുക. രാജകുമാരന്റെ നാവിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതായിരിക്കും ചടങ്ങുകൾ 17-മത്തെ വയസ്സിൽ ബ്രിട്ടാനിയ റോയൽ നേവൽ കോളേജിൽ ചേർന്നതു മുതൽ നീണ്ട് 80 വർഷക്കാലത്തെ ബന്ധമാണ് ഫിലിപ്പ് രാജകുമാരന് നേവിയുമായിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിവിധ നാവിക യുദ്ധമുഖങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹത്തിന് ധീരതയ്ക്കുള്ള അവാർഡും മറ്റനേകം ഹോണററി റാങ്കുകളുമ്ലഭിച്ചിട്ടുണ്ട്.

റോയൽനേവിയുടെ പ്രത്യേക പ്രാർത്ഥനാ ഗീതമെന്ന് പറയാറുള്ള ''ഇറ്റേണൽ ഫാദർ, സ്ട്രോംഗ് ടു സേവ്'' എന്ന ഗാനവും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വെറും നാലുപേരടങ്ങുന്ന കോയർ സംഘമായിരിക്കും ഇത് ആലപിക്കുക. ബ്രിട്ടന് പുറമേ അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നാവികസേനകളുമായും ഈ ഗാനത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഇതിന്റെ ആദ്യ വരികളിൽ തന്നെയുള്ളത്, ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങുന്നവർക്ക് അഭയഹസ്തം എത്തിക്കുക എന്ന അഭ്യർത്ഥനയാണ്.

വില്യം വൈറ്റിങ് എന്ന പുരോഹിതനാണ് ഇതെഴുതിയത്. ജോൺ ബി ഡൈക്ക്സ് എന്ന മറ്റൊരു പുരോഹിതനാണ് ഇതിന് സംഗീതം പകർന്നത്. തന്റെ സംസ്‌കാര ചടങ്ങുകൾക്ക് രൂപകൽപന നൽകിയ ഫിലിപ്പ് രാജകുമാരൻ ജൊഹാൻ സെബാസ്റ്റ്യൻ ബാക്കിന്റെ മുതൽ റാൽഫ് വേഗൻ വില്ല്യംസിന്റെ ഗാനങ്ങൾ വരെ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൃതദേഹം കല്ലറയിൽ അടക്കിയതിനുശേഷം റോയൽ റെജിമെന്റ് ഓഫ് സ്‌കോട്ടലാൻഡിൽ നിന്നുള്ള ഒരു പൈപ്പ് മേജർ ഒരു വിലാപഗാനം ആലപിക്കും. റോയൽ മറീൻസിലെ ബ്യുഗിൾ കലാകാരന്മാരായിരിക്കും ലാസ്റ്റ് പോസ്റ്റ് ആലപിക്കുക

ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന കാന്റർബറി ആർച്ച് ബിഷപ്പ് ആശീർവാദം നേരുന്നതോടെ ദേശീയഗാനവും ആലപിക്കും. പ്രിൻസ് രാജകുമാരന്റെ തന്നെ ആഗ്രഹപ്രകാരം മരണാനന്തര പ്രസംഗങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല, ഇത് ഒരു ദേശീയ ചടങ്ങായിട്ടല്ല, മറിച്ച് രാജകുടുംബത്തിന്റെ കുടുംബ ചടങ്ങായിട്ടായിരിക്കും നടത്തുക. ഇതും ഫിലിപ്പ് രാജകുമാരന്റെ ആഗ്രഹപ്രകാരം തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP