Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധം; സന്ദേശങ്ങൾ എത്തുക ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈലിലേക്ക് മാത്രം

വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധം; സന്ദേശങ്ങൾ എത്തുക ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈലിലേക്ക് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനി രജിസ്‌ട്രേഷൻ അടക്കം എല്ലാ വാഹന ഇടപാടുകൾക്കും ആധാർ ഹാജരാക്കണം. കേന്ദ്രസർക്കാർ ഇറക്കിയ ഈ നിയമം ഇന്നലെ മുതൽ കേരളത്തിലും നടപ്പായി. ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും നിർബന്ധമാണ്.

വാഹന സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉടമയുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒടിപി മെസേജ് ചെല്ലൂ. ആ നമ്പരുണ്ടെങ്കിൽ മാത്രമേ ഇനി കാര്യങ്ങൾ മുന്നോട്ടുപോകൂ. പുതിയ വാഹന റജിസ്‌ട്രേഷനും ഇതു നിർബന്ധമാക്കി. ഇതോടെ ഒരാളുടെ പേരിൽ എത്ര വാഹനമുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങളും സർക്കാരിന് ലഭിക്കും. ഇപ്പോൾ വാഹന റജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമായിരുന്നില്ല.

ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്കായിരിക്കും എല്ലാ സന്ദേശങ്ങളുമെത്തുകയെന്നതിനാൽ റജിസ്‌ട്രേഷനിൽ മറ്റു വ്യാജ ഇടപാടുകൾ നടക്കില്ല. ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ നിലവിൽ ഉപയോഗിക്കുന്നത് എന്നത് പരിശോധിച്ചശേഷം അല്ലെങ്കിൽ ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ മാറ്റം വരുത്തിയശേഷം മാത്രമേ വാഹന റജിസ്‌ട്രേഷൻ ഉൾപ്പെടെ സാധിക്കുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP