Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വച്ചു; ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കും; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവസരം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വച്ചു; ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കും; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവസരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മെയ്‌ 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകൾ. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐഎസ്സിഇ) അറിയിച്ചു.

ഐസിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സിഐഎസ്സിഇ അറിയിച്ചു. ഐഎസ്സി വിദ്യാർത്ഥികൾ പരീക്ഷ നിർബന്ധമായും എഴുതണം. ഏപ്രിൽ 14ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. 12ാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP