Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തി; ക്ഷേത്രവളപ്പിൽ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചന

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തി; ക്ഷേത്രവളപ്പിൽ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിലാണ് സജയ് ജിത്ത് കീഴടങ്ങിയത്. ആർ.എസ്.എസ്. പ്രവർത്തകനാണ് സജയ് ജിത്ത്. എറണാകുളത്ത് ഉണ്ടായിരുന്ന സജയ് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

വിഷുദിനത്തിൽ പടയണിവെട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയപ്പോളാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ. പ്രവർത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറയുന്നു. വിഷുദിനത്തിൽ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

സജയ്ജിത്തിനെ പൊലീസ് വള്ളികുന്നത്ത് എത്തിക്കും. ചെങ്ങന്നൂർ ഡി.വൈ.എസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സജയ്ജിത്ത് അടക്കം അഞ്ചു പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി. വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിൽ എത്തിയ വള്ളികുന്നം അമൃത സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയും എസ്.എഫ്‌.െഎ പ്രവർത്തകനുമായ പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യുവാണ് ആർ.എസ്.എസ് സംഘം കുത്തിക്കൊന്നത്.സഹപാഠി മങ്ങാട്ട് ജയപ്രകാശിന്റെ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു. വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്.

കെട്ടുത്സവ കാഴ്ചകൾ നിരന്ന കിഴക്കുഭാഗത്ത് നിന്ന ഇവർക്കുനേരെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. ഇടതുവാരിയെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് അഭിമന്യു വീഴുകയായിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളികുന്നം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സജയ്ജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു.

പ്രദേശത്ത് ദീർഘകാലമായി ഡി.വൈ.എഫ്‌.െഎ -ആർ.എസ്.എസ് സംഘർഷമുണ്ട്. ഒരു വർഷം മുമ്പ് ഡി.വൈ.എഫ്‌.െഎ മേഖല പ്രസിഡന്റ് ഉദിത്തിനെയും ആറുമാസം മുമ്പ് എസ്.എഫ്‌.െഎ ഏരിയ വൈസ് പ്രസിഡന്റ് രാേഗഷിനെയും ആർ.എസ്.എസുകാർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഡി.വൈ.എഫ്‌.െഎ നടത്തിയ തിരിച്ചടിയിൽ അനന്തുവും പങ്കാളിയായിരുന്നത്രെ. ഇതിന്റെ വൈരാഗ്യത്തിൽ രണ്ടുതവണ അഭിമന്യുവിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരുതവണ വീടിന് മുന്നിൽ കിടന്ന കാർ അടിച്ചുതകർത്തു. ഈ സംഭവങ്ങളിൽ സജയ്ജിത്തും പ്രതിയാണ്.

അഭിമന്യുവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ഏരിയ സെക്രട്ടറി ബി. ബിനു ആരോപിക്കുന്നത്. സംഭവത്തിൽ പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആർ.എസ്.എസ് നേതൃത്വം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP