Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർ എന്ന നിലയിൽ തടയേണ്ടിയിരുന്ന പ്രിൻസിപ്പൽ അത് തടഞ്ഞില്ല; സല്യൂട്ട് അടിച്ച് മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കിയ പൊലീസുകാരനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പിണറായിക്കും കമലയ്ക്കുമൊപ്പം ഡോക്ടർക്കും ഐപിഎസുകാരനും എതിരേയും കേസ് വേണം; പരാതിയുമായി യൂത്ത് കോൺഗ്രസ്

ഡോക്ടർ എന്ന നിലയിൽ തടയേണ്ടിയിരുന്ന പ്രിൻസിപ്പൽ അത് തടഞ്ഞില്ല; സല്യൂട്ട് അടിച്ച് മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കിയ പൊലീസുകാരനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പിണറായിക്കും കമലയ്ക്കുമൊപ്പം ഡോക്ടർക്കും ഐപിഎസുകാരനും എതിരേയും കേസ് വേണം; പരാതിയുമായി യൂത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന് നടത്തി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനും മുഖ്യമന്ത്രിയെ സല്യൂട്ട് അടിച്ചു പറഞ്ഞു വിട്ട ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ കേസെടുക്കണമെന്ന് ആവശ്യം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

കേരളത്തിന് മുഴുവൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതിൽ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ ഇപ്പോൾ മാധ്യമങ്ങളിൽ കാണാവുന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്തു-പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്. കോവിഡ് രോഗം പരത്താൻ വേണ്ടി ശ്രമിച്ച ഇവർക്ക് എതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 , 270 വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് പരാതി.

കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു. ഇത് തീർത്തും കോവിഡ് പ്രോട്ടോകോൾ ലംഘനമാണ്. ചാനൽ ക്യാമറകളെ വിളിച്ചു വരുത്തിയായിരുന്നു മടക്കം. അമ്പതോളം പേർ അവിടെ ഉണ്ടായിരുന്നു. സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. ഈ ആൾക്കൂട്ടത്തിലേക്ക് കോവിഡ് പോസ്റ്റീവായ പിണറായിയുടെ ഭാര്യ വന്നത് മെഡിക്കൽ കോളേജ് അധികാരികളുടെ മുമ്പിലൂടെയാണ്. ജില്ലയിലെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നു.

ഈ രണ്ടു പേർക്കും പിണറായിയുടെ ഭാര്യ കമല കോവിഡ് പോസ്റ്റീവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിപിഇ കിറ്റ് പോലും ധരിക്കാതെ വന്ന അവരെ തടയേണ്ട ബാധ്യതയും പൊലീസിനുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം. റോഡിലൂടെ മാക്സ് താഴ്‌ത്തി വച്ച് പോകുന്നവർക്ക് പൊലീസ് പിഴ ഈടാക്കാറുണ്ട്. മാസ്‌ക് താഴ്‌ത്തി സംസാരിച്ചാൽ പോലും പിഴ വരും. എന്നാൽ പരസ്യമായ പ്രോട്ടോകോൾ ലംഘനം മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയിട്ടും അതിനെ ഉത്തരവാദിത്തപ്പെട്ടവർ ആരും തടഞ്ഞില്ല. മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലെ യാത്രയും പ്രോട്ടോകോൾ ലംഘനമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും എതിരേ മാത്രമല്ല ഉദ്യോഗസ്ഥർക്കെതിരേയും കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ചികിൽസിക്കാൻ കഴിയും. അതിന് പോലും ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ സാധാരണക്കാർക്ക് ആംബുലൻസ് സൗകര്യം നൽകും. മുഖ്യമന്ത്രിയുടെ ഭാര്യയയേും മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ വേണമായിരുന്നു പറഞ്ഞു വിടേണ്ടത്. അതും ആരും ശ്രദ്ധിച്ചില്ല. കോവിഡ് വ്യാപനത്തിൽ ഗുരുതരമായ പിഴവാണ് മെഡിക്കൽ കോളേജിലെ ഉന്നതരും പൊലീസും കാട്ടിയത്. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു ഭാര്യയും കൂടെ വരട്ടേ എന്നത്. അതിനെ ആർക്കെങ്കിലും എതിർക്കാനാകുമോ എന്ന ചോദ്യം മെഡിക്കൽ കോളേജ് ജീവനക്കാരും പറയുന്നു.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് നൽകിയ പരാതിയുടെ പൂർണ്ണ രൂപം

സർ ,

ബഹു. മുഖ്യമന്ത്രിയുടെ ഗുരുതരമായ ഒരു ചട്ടലംഘനവും , പ്രവർത്തിയും ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി.

ബഹു. മുഖ്യമന്ത്രി കോവിഡ് ബാധിതനാണ് എന്ന് അദ്ദേഹം പറയുന്നത് ഏപ്രിൽ മാസം എട്ടാം തീയതിയാണ്. പക്ഷെ അദ്ദേഹം നാലാം തീയതി തന്നെ കോവിഡ് ബാധിതനാണ് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. പക്ഷെ അതിലെ ചട്ടലംഘനങ്ങൾക്ക് അപ്പുറം മുഖ്യമന്ത്രിയുടെ ഭാര്യയുടെ രോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗുരുതരമായ ചട്ടലംഘനമാണ് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്.

ബഹു മുഖ്യമന്ത്രിയുടെ ഭാര്യ ശ്രീമതി കമല വിജയൻ ഇപ്പോഴും കോവിഡ് രോഗ ബാധിതയാണ് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഔദ്യോഗികമായ വിവരങ്ങളിൽ നിന്നും മനസിലാക്കുന്നത്. പക്ഷെ ബഹു. മുഖ്യമന്ത്രി 14/03/21ൽ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ പത്‌നിയായ ശ്രീമതി കമല വിജയനും ഉണ്ടായിരുന്നു. കോവിഡ് ബാധിതയായ അവർ യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് യാത്ര ചെയതത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എങ്ങനെ ആണ് കോവിഡ് ബാധിതയായ ഒരാളുടെ കൂടെ അങ്ങനെ യാത്ര ചെയ്യാൻ സാധിക്കുക ?

കേരളത്തിന് മുഴുവൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതിൽ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ ഇപ്പോൾ മാധ്യമങ്ങളിൽ കാണാവുന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്തു.

ബഹു.മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്.

കോവിഡ് രോഗം പരത്താൻ വേണ്ടി ശ്രമിച്ച ഇവർക്ക് എതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 , 270 വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP