Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബിഐഎസ് മുദ്ര വേണ്ടിവരും; 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ; പഴതു വിൽക്കാൻ മുദ്രയുടെ ആവശ്യവുമില്ല; സ്വർണ്ണത്തിലെ ചതി തടയാൻ പരിശുദ്ധിയുടെ മുദ്ര നിർബന്ധമാകുമ്പോൾ

ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബിഐഎസ് മുദ്ര വേണ്ടിവരും; 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ; പഴതു വിൽക്കാൻ മുദ്രയുടെ ആവശ്യവുമില്ല; സ്വർണ്ണത്തിലെ ചതി തടയാൻ പരിശുദ്ധിയുടെ മുദ്ര നിർബന്ധമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : സ്വർണ്ണത്തിലെ ചതിയും ഇനി നടക്കില്ല. സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം അനിവാര്യമാകുമ്പോൾ കച്ചവടത്തിലെ കള്ളക്കളികളും അവസാനിക്കും. ഹാൾമാർക്കിങ് ജൂൺ ഒന്നുമുതൽ നിർബന്ധമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് വെല്ലുവിളികളും ഏറെയാണ്.

സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഇത് പ്രതിഷേധമായി മാറുന്നുണ്ട്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു.

അതുകൊണ്ട് തന്നെ എല്ലാവർക്കും വേണ്ടത്ര സമയം കിട്ടിയെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.

ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തവരും എടുക്കാത്തവരുമായ എല്ലാ വ്യാപാരികളും ബി.ഐ.എസ്. ലൈസൻസ് എടുക്കണം. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. ഉപഭോക്താക്കൾക്ക് മുദ്ര എളുപ്പത്തിൽ കാണാൻ പാകത്തിനുള്ള ലെൻസുകൾ എല്ലാ ജൂവലറികളിലും ഉറപ്പാക്കുകയും വേണം. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്.

കേരളത്തിൽ ലൈസൻസില്ലാത്ത വ്യാപാരികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ഹാൾമാർക്കിങ് സെന്റർപോലുമില്ലാത്ത സംസ്ഥാനങ്ങളുണ്ട്. ബി.ഐ.എസ്. ലൈസൻസ് എടുക്കാതെ സ്വർണവ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടതായിവന്നേക്കും. ഈ സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണമെന്ന് സ്വർണ്ണ വ്യാപാരികളും ആവശ്യപ്പെടുന്നു.

ആഭരണ വ്യാപാരമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് ഹാൾമാർക്കിങ് നിർബന്ധമാക്കിയത്. ആഭരണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയാണിത്. ആഭരണത്തിൽ ഇത് ആലേഖനം ചെയ്തിട്ടുണ്ടാകും. ഹാൾമാർക്കിങ് നിയമം നിർബന്ധമാക്കിയിട്ടുള്ളത്, വ്യാപാരികൾ ഉപയോക്താക്കൾക്കു വിൽക്കുന്ന സ്വർണത്തിനു മാത്രമാണ്. ഉപയോക്താക്കൾക്ക് അവരുടെ കൈവശമുള്ള സ്വർണം വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാൾമാർക്കിങ് ആവശ്യമില്ല. ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണം പണയം വയ്ക്കാം. പണയം വയ്ക്കുമ്പോൾ ആഭരണം ഹാൾമാർക്ക് ചെയ്തവയാണോ എന്നുള്ള പരിശോധന ഉണ്ടാകില്ല.

ജനുവരി 15 നു ശേഷം ഹാൾമാർക്ക് ചെയ്യാത്ത സ്വർണം മാറ്റിവാങ്ങാനോ വിൽക്കാനോ കഴിയില്ലെന്ന് ഏതെങ്കിലും സ്വർണവ്യാപാരികൾ പറഞ്ഞാൽ ഉപയോക്താക്കൾക്കു നിയമത്തിന്റെ വഴിക്കു നീങ്ങാം. ഉപയോക്താക്കളുടെ കൈകളിൽ നിന്നു വ്യാപാരികൾ വിലയ്ക്കു വാങ്ങുന്ന സ്വർണം ഉരുക്കി, നിശ്ചിത കാരറ്റിലാക്കി ഹാൾമാർക്ക് ചെയ്ത് വീണ്ടും വിപണിയിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP