Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പ്രാർത്ഥനാദിനമായി ആചരിച്ചു; ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി

ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പ്രാർത്ഥനാദിനമായി ആചരിച്ചു; ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി

സ്വന്തം ലേഖകൻ

പന്മന: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പന്മന ആശ്രമത്തിൽ പ്രാർത്ഥനാദിനമായി ആചരിച്ചു. പന്മനമനയിൽ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തിൽ രാവിലെ ഗുരുപൂജ നടത്തി. കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി ശിവാനന്ദ കാർമികത്വം വഹിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സമ്മേളനവും അനുസ്മരണച്ചടങ്ങുകളും പൂർണമായും ഒഴിവാക്കി. ആശ്രമത്തിലെ ചട്ടമ്പിസ്വാമി പ്രതിമയ്ക്കു മുന്നിൽ ഡോ. വിജയൻ തന്ത്രി ദീപം തെളിച്ചു. കലശാഭിഷേകം, കലശപൂജ എന്നിവയും നടത്തി.

സമാധിമണ്ഡപത്തിൽനിന്നു പൂജാകർമങ്ങൾക്കുശേഷം ദിവ്യജ്യോതി വൈകിട്ടു പന്മന ആശ്രമാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ആശ്രമത്തിലെത്തിച്ചു ഡോ. വിജയൻ തന്ത്രിക്കു കൈമാറി.

ദേവമഠം വിഷ്ണുശർമ, എം.ഗിരീഷ്‌കുമാർ, സമാധി ക്ഷേത്രം മേൽശാന്തി താമരമഠം നാരായണൻ നമ്പൂതിരി, ശാന്തി മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP