Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും; മെയ് 15 വരെ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും; മെയ് 15 വരെ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങൾ, മ്യൂസിയം എന്നിവ മെയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ആണ് അറിയിച്ചത്.

In view of prevailing #COVID19 situation, all centrally protected monuments/sites & museums under Archaeological Survey of India (ASI) will be closed with immediate effect till May 15 or until further orders: Union Minister of State for Culture & Tourism (I/C) Prahlad Singh Patel pic.twitter.com/hRtXotbv0c

— ANI (@ANI) April 15, 2021

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ പല ജില്ലകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കർണാടകത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP